കോര്‍ക്കിലെ ബ്ലാക്ക്‌റോക്കില്‍ 90 cost-rental അപ്പാർട്മെന്റുകൾ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് പച്ചക്കൊടി കാട്ടി പ്ലാനിങ് ബോര്‍ഡ്. Skehard Road-ലെ 0.63 ഹെക്ടര്‍ പ്രദേശത്ത് നിര്‍മ്മാണം നടത്താനുള്ള കോര്‍ക്ക് സിറ്റി കൗണ്‍സിലിന്റെ പദ്ധതിക്കെതിരെ പ്രദേശവാസികളായ രണ്ട് കുടുംബങ്ങള്‍ കെട്ടിടങ്ങളുടെ ഉയരം കൂടുതലാണ് എന്നതടക്കം ചൂണ്ടിക്കാട്ടി നല്‍കിയ അപ്പീല്‍, പ്ലാനിങ് ബോര്‍ഡ് തള്ളി.
ബ്ലാക്ക്‌റോക്കിലെ SuperValu സ്‌റ്റോറിന് സമീപമാണ് നിര്‍മ്മാണ കമ്പനിയായ Lyonshall വീടുകളുടെ നിര്‍മ്മാണം നടത്തുക. നിലവില്‍ ഇവിടെയുള്ള കെട്ടിടം പൊളിച്ച ശേഷമാകും നിര്‍മ്മാണം.
മൂന്ന് ബ്ലോക്കുകളിലായി 74 അപ്പാര്‍ട്ട്‌മെന്റുകളും, 12 ടൗണ്‍ഹൗസുകളും, നാല് ഡ്യുപ്ലെക്‌സ് യൂണിറ്റുകളും നിര്‍മ്മിക്കും. വൊളന്ററി ഹൗസിങ് അസോസിയേഷനായ Tuath Housing-ന്റെ കൂടി സഹകരണത്തോടെ cost rental രീതിയിലാകും നിര്‍മ്മാണം. ഇതിന് ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി കൂടി ലഭിക്കാനുണ്ട്.
Cost-rental പദ്ധതി പ്രകാരം വീട്ടില്‍ താമസിക്കുന്നയാളുടെ വരുമാനത്തിന്റെ പരമാവധി 35% ആണ് വാടകയായി ഈടാക്കുക.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments