കോർക്കിൽ യുവാവിനെ ബലമായി വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേ വാഹനം അപകടത്തിൽ പെട്ടു; പ്രതികളെ തേടി ഗാർഡ

By Rose Malayalam Desk

കോര്‍ക്ക് സിറ്റിയില്‍ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ ആശുപത്രിയില്‍. നവംബര്‍ 17 ഞായറാഴ്ചയാണ് Douglas-ലെ Maryborough Hill-ലുള്ള ഒരു വീട്ടില്‍ നിന്നും 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരനെ ബലമായി വലിച്ചിറക്കി കൊണ്ടുപോയതായി പരാതി ഉയര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ ഗാര്‍ഡ സാക്ഷികളെയും തെളിവും അന്വേഷിക്കുകയാണ്.

ഞായറാഴ്ച പുലര്‍ച്ചെ 2.30-ഓടെ വീട്ടില്‍ നിന്നും ഇദ്ദേഹത്തെ ബലമായി വലിച്ചിറക്കി, കാറില്‍ കയറ്റി കൊണ്ടുപോയെന്നാണ് പരാതി. കോര്‍ക്കിലെ Bishopstown-ലുള്ള Curraheen Park-ല്‍ വച്ച് വാഹനം അപകടത്തില്‍ പെടുകയും, അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ Cork University Hospital-ല്‍ എത്തിച്ചിരുന്നു.

നവംബര്‍ 17 ഞായറാഴ്ച പുലര്‍ച്ചെ 2.30-നും 3-നും ഇടയില്‍ Douglas-ലെ Maryborough Hill പ്രദേശത്തോ, 3.30-നും 4-നും ഇടയില്‍ Curraheen Park, Bishopstown പ്രദേശത്തോ ഉണ്ടായിരുന്ന ആരെങ്കിലും സംഭവത്തിന് ദൃക്‌സാക്ഷികളായിട്ടുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഈ പ്രദേശങ്ങളിലൂടെ കടന്നുപോയ വാഹനങ്ങളിലെ ഡാഷ് ക്യാമറകളിലോ, പ്രദേശത്തോ കെട്ടിടങ്ങളിലെ സിസിടിവികളിലോ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കാം. ഇത് ഗാര്‍ഡയ്ക്ക് കൈമാറണം. വിവരങ്ങള്‍ നല്‍കുന്നയാളിന്റെ വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കും.

Togher Garda Station on 021 494 7120
Garda Confidential Line 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments