അയര്‍ലണ്ടിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം നല്‍കികൊണ്ട്, അന്തർദ്ദേശീയ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) യൂറോപ്യൻ ടി20 പ്രീമിയർ ലീഗിന് ഔദ്യോഗിക അനുമതി നൽകി. ആദ്യമായ് 2025 ജൂലൈ 15 മുതൽ ഓഗസ്റ്റ് 3 വരെ പുതിയ ടി20 ഫ്രാഞ്ചൈസ് ടൂർണമെന്റ് നടത്തപ്പെടും.
യൂറോപ്യൻ ടി20 പ്രീമിയർ ലീഗ് (ഇടിപിഎല്‍) ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസീ ടൂര്‍ണമെന്റ് ആണ്. മൂന്നു യൂറോപ്യൻ ക്രിക്കറ്റ് രാജ്യങ്ങളായ അയർലാൻഡ്, സ്കോട്ട്ലാൻഡ്, നെതർലാൻഡ്‌സ് തമ്മിലുള്ള സഹകരണത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. മൂന്ന് രാജ്യങ്ങളിലെയും മികച്ച ക്രിക്കറ്റ് താരങ്ങൾക്ക് ലോകത്തെ മികച്ച താരങ്ങളോടൊപ്പം കളിക്കമെന്നതാണ് ഇതിന്റെ ആകർഷണം.
ടൂർണമെന്റിന്റെ പ്രാരംഭ ഘട്ടത്തില്‍, ഓരോ ക്രിക്കറ്റ് ബോർഡുകളുടെ പ്രതിനിധികളും ഫണ്ടിംഗ് പാർട്ണർ കമ്പനിയായ റൂൾസ് സ്പോർട്ട് ടെക് ന്‍റെ പ്രാതിനിധ്യവുമുള്ള താല്‍കാലിക വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇവർ പുതിയ പ്രീമിയർ ലീഗിന്റെ ആസൂത്രണവും മേല്‍നോട്ടവും നടത്തും.
ടൂർണമെന്റിന്റെ ഔദ്യോഗിക ലോഞ്ച് ഉടൻ പ്രഖ്യാപിക്കുമെന്നും കൂടുതൽ വിവരങ്ങൾ നൽകുമെന്നും ക്രിക്കറ്റ് അധികൃതർ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments