ക്രിസ്മസിന് കുട്ടികൾക്ക് ഇ-സ്‌കൂട്ടറുകൾ, സ്‌ക്രാംബ്ലറുകൾ, ക്വാഡ് ബൈക്കുകൾ എന്നിവ സമ്മാനം നൽകരുത്: RSA

By Rose Malayalam Desk

ക്രിസ്മസിന് കുട്ടികള്‍ക്ക് ഇ-സ്‌കൂട്ടറുകള്‍, സ്‌ക്രാംബ്ലറുകള്‍, ക്വാഡ് ബൈക്കുകള്‍ എന്നിവ സമ്മാനമായി നല്‍കരുത് എന്ന മുന്നറിയിപ്പുമായി Road Safety Authority (RSA). രാജ്യത്ത് കഴിഞ്ഞ മെയ് മാസം നിലവില്‍ വന്ന നിയമപ്രകാരം ഇ-സ്‌കൂട്ടറുകള്‍ ഓടിക്കാനുള്ള കുറഞ്ഞ പ്രായം 16 വയസാണ്. ഒപ്പം ഫുട്പാത്തുകളില്‍ അവ ഓടിക്കുന്നതിനും, ഒപ്പം വേറെ ആളെ കയറ്റുന്നതിനും നിരോധനമുണ്ട്.

സ്‌ക്രാംബ്ലറുകള്‍, ക്വാഡ് ബൈക്കുകള്‍ എന്നിവ കുട്ടികള്‍ക്ക് അപകടകരമാണെന്നും RSA വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ ക്രിസ്മസ് സമ്മാനമായി ഇവ കുട്ടികള്‍ക്ക് വാങ്ങിനല്‍കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ നാല് ഇ-സ്‌കൂട്ടര്‍ റൈഡര്‍മാരാണ് രാജ്യത്ത് അപകടത്തില്‍ മരിച്ചത്. 117 പേര്‍ക്ക് ഗുരുതര പരിക്കുകളേല്‍ക്കുകയും ചെയ്തു. ഇതിന് പുറമെ ഇ-സ്‌കൂട്ടര്‍ ഉണ്ടാക്കിയ അപകടത്തില്‍ റോഡിലുണ്ടായിരുന്ന മറ്റൊരാളും മരിച്ചു. ഇ-സ്‌കൂട്ടറുകളുമായി കൂട്ടിമുട്ടി 20 പേര്‍ക്ക് ഗുരുതര പരിക്കുകളേല്‍ക്കുകയും ചെയ്തിരുന്നു.

സ്‌ക്രാംബ്ലര്‍, ക്വാഡ് ബൈക്ക് എന്നിവ ഓടിച്ച 49 പേര്‍ക്കും ഈ കാലയളവില്‍ ഗുരുതര പരിക്കേറ്റിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments