കൗണ്ടി ഗോള്‍വേയില്‍ 150,000 യൂറോ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍. Doughiska പ്രദേശത്തെ വീടുകളില്‍ ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നായ കൊക്കെയ്ന്‍ പിടിച്ചെടുത്തത്. അറസ്റ്റിലായ രണ്ട് പേര്‍ക്ക് 20-ലേറെ പ്രായമുണ്ട്. ഒരാള്‍ കൗമാരക്കാരനാണ്. വീട്ടിൽ നിന്നും കണ്ടെത്തിയ ഏതാനും ഗ്രാം കൊക്കെയ്ന് പുറമെ, ബാക്കിയുള്ള 2 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തത് സമീപത്തെ വേസ്റ്റ് ഗ്രൗണ്ടില്‍ നിന്നാണ്.
മയക്കുമരുന്നിന് പുറമെ മൂന്ന് റോളക്‌സ് വാച്ചുകള്‍, 2,500 യൂറോ പണം എന്നിവയും പിടിച്ചെടുത്തു. ഒരു റേഞ്ച് റോവർ ഡിസികവറി വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments