അയര്‍ലണ്ടില്‍ വെള്ളിയാഴ്ച രാത്രി നറുക്കെടുത്ത ലോട്ടോയില്‍ ഗോള്‍വേ സ്വദേശിക്ക് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനം. 7,028,440 യൂറോയാണ് 7, 10, 12, 19, 21, 32 എന്നീ നമ്പറുകളും 9 ബോണസ് നമ്പറുമായ ലോട്ടറിക്ക് സമ്മാനമായി ലഭിച്ചത്.
2024-ലെ പത്താമത്തെ ലോട്ടോ ജാക്ക്‌പോട്ട് വിജയിയും, ഈ വര്‍ഷത്തെ 30-ആമത്തെ മില്യനയറുമാണ് ഈ ഭാഗ്യവാന്‍.
അതേസമയം വെള്ളിയാഴ്ച പുതിയ യൂറോ മില്യണ്‍സ് ഇവന്റ് നടക്കുമെന്നും നാഷണല്‍ ലോട്ടറി അറിയിച്ചിട്ടുണ്ട്. ഇതിലൂടെ 100 പേര്‍ക്ക് 1 മില്യണ്‍ യൂറോ വീതം സമ്മാനം ഉറപ്പാണെന്നും അധികൃതര്‍ അറിയിച്ചു. അയര്‍ലണ്ടിന് പുറമെ ഓസ്ട്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലണ്ട്, യുകെ എന്നിങ്ങനെ ഒമ്പത് രാജ്യങ്ങളാണ് ഇതില്‍ പങ്കാളികളാകുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments