‘ചൂട് കാലം തീരുന്നു’, അയർലണ്ടിൽ ഈയാഴ്ച പകുതിയോടെ മഴയെത്തിയേക്കും; ഡബ്ലിനിൽ വെള്ളത്തിന്റെ ഉപയോഗം റെക്കോർഡിൽ

By Rose Malayalam Desk

അയര്‍ലണ്ടില്‍ ഈയാഴ്ച പകുതിയോടെ നിലവിലെ ചൂട് കാലാവസ്ഥ അവസാനിക്കുമെന്നും, മഴയെത്തുമെന്നും കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച അല്ലെങ്കില്‍ വ്യാഴാഴ്ച വരെ നിലവിലെ ചൂട് തുടരുമെന്നും, വാരാന്ത്യത്തോടെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്നതിനാല്‍ മഴ ലഭിക്കാന്‍ സാധ്യത കൂടുതലാണെന്നും വിദ്ഗദ്ധര്‍ പറയുന്നു.

അതേസമയം ‘omega block’ എന്നറിയപ്പെടുന്ന പ്രതിഭാസമാണ് നിലവില്‍ രാജ്യത്ത് ഏതാനും ആഴ്ചകളിലായി തുടരുന്ന ഉയര്‍ന്ന അന്തരീക്ഷതാപനിലയ്ക്ക് കാരണം. ഇത് പലയിടങ്ങളിലും ജല ലഭ്യത കുറയാന്‍ ഇടയാക്കിയത് ആശങ്ക സൃഷ്ടിച്ചിട്ടുമുണ്ട്. ഡബ്ലിന്‍ പ്രദേശത്ത് വെള്ളത്തിന്റെ ഡിമാന്‍ഡ് കൂടി ദിവസം ശരാശരി 630 മില്യണ്‍ ലിറ്റര്‍ എന്ന റെക്കോര്‍ഡിലെത്തിയെന്നും ഐറിഷ് വാട്ടര്‍ പറയുന്നു. ജനങ്ങള്‍ ജലത്തിന്റെ ഉപഭോഗം കുറയ്ക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Mullingar (Co Westmeath), Milford (Co Donegal), Kells-Oldcastle (Co Meath) എന്നിവിടങ്ങളില്‍ ജലത്തിന്റെ ഉപയോഗം കുറയ്ക്കാനായി പ്രത്യേക ഓര്‍ഡറും ഈ മാസം ആദ്യം മുതല്‍ നിലവിലുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments