ടിക്ടോക്ക് ഫീച്ചറായ ബ്യൂട്ടി ഫില്‍ട്ടര്‍ ഉപയോഗിക്കാന്‍ നിയന്ത്രണം. വൈകാതെ 18 വയസിന് മേല്‍ പ്രായമുള്ള ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ എന്ന് ടിക്ടോക്ക് വ്യക്തമാക്കി. ഓണ്‍ലൈന്‍ ഇടപെടല്‍ കുട്ടികള്‍ക്ക് സുരക്ഷിതമാകുന്ന തരത്തില്‍ വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം മുതലായവര്‍ വരുത്തിയ മാറ്റങ്ങള്‍ പിന്തുടര്‍ന്നാണ് ടിക്ടോക്കും ഈ തീരുമാനമെടുത്തിട്ടുള്ളത്.
ഇതിന്റെ ഭാഗമായി ഇനി പ്രായ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. ഒപ്പം പ്രായത്തില്‍ തട്ടിപ്പ് കാണിച്ചതായി സംശയിക്കുന്ന അക്കൗണ്ടുകള്‍ മോഡറേറ്റര്‍മാരെ ഉപയോഗിച്ച് കണ്ടെത്തി നടപടിയെടുക്കും. ഇതിന് പുറമെയാണ് ചില ഫീച്ചറുകള്‍ക്ക് പ്രായപരിധിയും വയ്ക്കുന്നത്.
ബ്യൂട്ടി ഫില്‍ട്ടര്‍ എഫക്ട് കുട്ടികളുടെ മാനസികാരോഗ്യം, ശരീരത്തെ കുറിച്ചുള്ള ധാരണ എന്നിവയെ മോശമായി ബാധിക്കുന്നു എന്ന ആശങ്കയെ തുടര്‍ന്നാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ പ്രായ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. അതേസമയം മൃഗങ്ങളുടെ ചെവികള്‍ പോലെ രസംമുണ്ടാക്കുന്ന എഫക്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നതില്‍ നിയന്ത്രണമില്ല.
അത്ര ജനകീയമല്ലാത്ത ചില എഫക്ടുകള്‍ ഉപയോഗിച്ചാണ് പല കണ്ടന്റുകളും സൃഷ്ടിക്കുന്നത് എന്ന കാര്യം ടിക്ടോക്ക് ഉപയോഗിക്കുന്ന പലര്‍ക്കും അറിയില്ല എന്ന കണ്ടെത്തലും ഈയിടെ കമ്പനി നിയോഗിച്ച സംഘം നടത്തിയിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments