ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ട്വന്റി20 വേൾഡ് കപ്പ്: ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് പൊരുതിത്തോറ്റ് അയർലണ്ട്

ട്വന്റി20 വേള്‍ഡ്കപ്പില്‍ അയര്‍ലണ്ടിന് പരാജയത്തോടെ തുടക്കം. കൊളംബോയില്‍ ഇന്ന് നടന്ന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 20 റണ്‍സിനാണ് അയര്‍ലണ്ടിന്റെ തോല്‍വി.

ടോസ് നേടിയ അയര്‍ലണ്ട് ശ്രീലങ്കയെ ബാറ്റിങ്ങിന് പറഞ്ഞയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 163 എന്ന തരക്കേടില്ലാത്ത സ്‌കാറോണ് നേടിയത്. ലങ്കയ്ക്കായി കുശാല്‍ മെന്‍ഡിസ് അര്‍ദ്ധസെഞ്ച്വറി (43 പന്തില്‍ 56-ന് നോട്ടൗട്ട്) നേടി. കാമിന്ദു മെന്‍ഡിസ് (19 പന്തില്‍ 44), ഓപ്പണര്‍ പതും നിസ്സങ്ക (23 പന്തില്‍ 24) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. അയര്‍ലണ്ടിനായി ബാരി മക്കാര്‍ത്തി, ജോര്‍ജ്ജ് ഡോക്ക്‌റെല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ അയര്‍ലണ്ട് നിരയില്‍ ഹാരി ടെക്ടര്‍ (34 പന്തില്‍ 40), റോസ്സ് അഡെയര്‍ (23 പന്തില്‍ 34), ലോര്‍ക്കന്‍ ടക്കര്‍ (18 പന്തില്‍ 21) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും 19.5 ഓവറില്‍ 143 റണ്‍സിന് ടീം ഓള്‍ ഔട്ടായി. ഒരു ഘട്ടത്തില്‍ ഐറിഷ് ടീം വിജയപ്രപതീക്ഷ നല്‍കിയെങ്കിലും തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. ശ്രീലങ്കന്‍ ബോളര്‍മാരായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരംഗ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും, മതീശ പതിരണ രണ്ട് വിക്കറ്റും നേടി.

വേള്‍ഡ് കപ്പില്‍ ബി ഗ്രൂപ്പിലുള്ള അയര്‍ലണ്ടിന്റെ അടുത്ത മത്സരം 11-ആം തീയതി ഓസ്‌ട്രേലിയയുമായിട്ടാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW