ADVERTISEMENT
Sat, Mar 21, 2026 | Dublin: 13°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഡബ്ലിനിൽ ഇനി ക്രിക്കറ്റ് വസന്തം; KCC ചാമ്പ്യൻഷിപ്പ് മെയ് 4 ശനിയാഴ്ച

അതിശൈത്യത്തിന്റെ ആലസ്യനാളുകള്‍ക്ക് വിട… ഡബ്ലിനില്‍ ഇനി ക്രിക്കറ്റ് വസന്തം! ആവേശത്തിന്റെ ക്രിക്കറ്റ് ലഹരിയിലേയ്ക്ക് മുന്‍ വര്‍ഷങ്ങളിലേത് പോലെ KCC ചാമ്പ്യൻഷിപ്പോടെ ഇത്തവണയും ഡബ്ലിന്‍ മലയാളികള്‍ ഇറങ്ങുകയാണ്.

കേരള ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കെ.സി.സി ചാമ്പ്യന്‍ഷിപ്പ് മെയ്‌ 4 ശനിയാഴ്ച ടൈറസ്ടൗൺ ഗ്രൗണ്ടില്‍ നടത്തപ്പെടുന്നു. ആവേശകരമായ ഈ പോരാട്ടത്തില്‍ അയര്‍ലണ്ടിലെ ശക്തരായ വിവിധ ക്ലബ്ബുകള്‍ ഏറ്റുമുട്ടും.

Ed-hoc, Spice Village, Xpress Nursing, Miller Brothers, Cremore Clinic, My Tax Mate, CarHoc, Shamrock Holidays, Vitallity Sports, Tilex എന്നിവരുടെ സഹകരണത്തോടെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിജയികള്‍ക്ക് KCC Ever Rolling ട്രോഫിയും 1001 യൂറോ കാഷ് പ്രൈസും, റണ്ണേഴ്‌സ് അപ്പിന് KCC Ever Rolling ട്രോഫിയും 501 യൂറോ കാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച ബാറ്റർ, ബൗളര്‍, ഫൈനലിലെ മാൻ ഓഫ് ദി മാച്ച് തുടങ്ങിയ പുരസ്‌കാരങ്ങളും ഉണ്ടാകും.

ആവേശകരമായ ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് സാക്ഷികളാകുവാന്‍ എല്ലാ ക്രിക്കറ്റ് പ്രേമികളേയും ടൈറസ്ടൗൺ ഗ്രൗണ്ടിലേയ്ക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW