ഡബ്ലിനിൽ ചെറുപ്പക്കാരന് നേരെ ആക്രമണം; തെളിവിനായി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ ഗാർഡ

By Rose Malayalam Desk

ഡബ്ലിനിലെ Victoria Quay-യില്‍ ചെറുപ്പക്കാരന് നേരെ ആക്രമണം. ശനിയാഴ്ച രാത്രി 11.30-ഓടെയാണ് പരിക്കേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ആക്രമണത്തിന് സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡബ്ലിന്‍ 8-ലെ James Street, Victoria Quay പ്രദേശങ്ങളില്‍ മെയ് 10 ശനിയാഴ്ച രാത്രി 11 മണിക്കും 12 മണിക്കും ഇടയില്‍ സഞ്ചരിച്ചിരുന്നവര്‍ കാറിലെ ഡാഷ് ക്യാമറ ഫൂട്ടേജ് പരിശോധിച്ച് അത് ഗാര്‍ഡയ്ക്ക് കൈമാറാനും അഭ്യര്‍ത്ഥനയുണ്ട്. ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഇതിനായി ബന്ധപ്പെടാം. വിവരങ്ങള്‍ രഹസ്യമായിസൂക്ഷിക്കും:
Kilmainham Garda Station on 01 666 9700
Garda Confidential Line on 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments