ഡബ്ലിനിൽ നിന്നും കൗമാരക്കാരനെ കാണാതായി രണ്ട് ദിവസം; പൊതുജന സഹായം തേടി ഗാർഡ

By Rose Malayalam Desk

ഡബ്ലിനില്‍ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. Aaron Gorman എന്ന 14-കാരനെ ഡബ്ലിന്‍ 16-ലെ Dundrum-ല്‍ നിന്നും തിങ്കളാഴ്ച (മെയ് 12) ആണ് കാണാതായത്.

ഏകദേശം 5 അടി 9 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ചുവന്ന നിറത്തിലുള്ള തലമുടി, നീല നിറത്തിലുള്ള കണ്ണുകള്‍ എന്നവയാണ് ആരോണിനെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍. കാണാതാകുമ്പോള്‍ ഒരു ബ്ലാക്ക് ഹൂഡിയും, ഡാര്‍ക്ക് നിറത്തിലുള്ള ട്രാക്ക് സ്യൂട്ടുമാണ് ധരിച്ചിരുന്നത്. റണ്ണര്‍ ഷൂസും ധരിച്ചിരുന്നു.

ഇദ്ദേഹത്തെപ്പറ്റി കുടുംബം ആശങ്കയിലാണ്. ആരോണിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥന:
Dundrum Garda Station on (01) 6665600
Garda Confidential Line on 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments