ഡബ്ലിനിൽ നിന്നും മോഷണം പോയ കാറുമായി ഒരാൾ നോര്‍ത്തേണ്‍ അയർലണ്ടിൽ പിടിയിൽ

By Rose Malayalam Desk

ഡബ്ലിനില്‍ നിന്നും മോഷണം പോയ കാറുമായി ഒരാള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസിന്റെ പിടിയില്‍. കഴിഞ്ഞ ഞായറാഴ്ച ഡബ്ലിനില്‍ നിന്നും മോഷണം പോയതായി പരാതി ലഭിച്ച ബിഎംഡബ്ല്യു കാറാണ് അമിതവേഗത, അപകടകരമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍ എന്നിവയ്ക്കും, പൊലീസ് കൈ കാണിച്ച് നിര്‍ത്താത്തതിനും പിടിയിലായത്.

Armagh-യിലെ റോഡില്‍ അമേതവേഗത്തില്‍ പോകുകയായിരുന്ന കാര്‍ പൊലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് പൊലീസിന്റെ സായുധവിഭാഗമാണ് കാര്‍ നിര്‍ത്തിച്ച് പിടിച്ചെടുത്തത്. എയര്‍ സപ്പോര്‍ട്ട് യൂണിറ്റും സഹായം നല്‍കി. 24-കാരനായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

സംഭവത്തിനിടെ ഒരു പൊലീസുദ്യോഗസ്ഥന് കൈയില്‍ നിസ്സാര പരിക്കേറ്റിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments