ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഡബ്ലിനിൽ പുതിയൊരു സിനിമാ തിയറ്റർ കൂടി; ഒരുങ്ങുന്നത് അത്യാധുനിക സംവിധാനങ്ങളോടെ 5 സ്ക്രീനുകൾ

ഡബ്ലിനില്‍ പുതിയൊരു സിനിമാ തിയറ്റര്‍ കൂടി വരുന്നു. Rathfarnham-ലെ Nutgrove Shopping Centre-ല്‍ അഞ്ച് സ്‌ക്രീനുകളുള്ള തിയറ്റര്‍ ആരംഭിക്കുമെന്നാണ് തിയറ്റര്‍ ശൃംഖലയായ Omniplex Cinemas അറിയിച്ചിരിക്കുന്നത്. തിയറ്റര്‍ അടുത്ത വര്‍ഷം ആദ്യത്തോടെ പ്രവര്‍ത്തനമാരംഭിക്കും.

പുത്തന്‍ സംവിധാനങ്ങളോടെയാണ് തിയറ്റര്‍ പ്രവര്‍ത്തിക്കുക എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അഞ്ച് തിയറ്ററുകളിലും 50 വീതം ‘Pullman’ രീതിയിലുള്ള സോഫകളും, ഫുട് റെസ്റ്റുകളും ആണ് ഉണ്ടാകുക. കാല്‍ വയ്ക്കാനും, കൈകള്‍ വയ്ക്കാനും കൂടുതല്‍ വിസ്താരം ഇവയ്ക്ക് ഉണ്ടാകും. ബിയര്‍, വൈന്‍ എന്നിവ വില്‍ക്കുന്ന ലോഞ്ചുകളും ഉണ്ടാകും.

ഏകദേശം 3 മില്യണ്‍ യൂറോയാണ് തിയറ്ററിന് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നതെന്നും, 20 പേര്‍ക്ക് ഫുള്‍ ടൈം, പാര്‍ട്ട് ടൈം ജോലികള്‍ നല്‍കാന്‍ സാധിക്കുമെന്നും Omniplex Cinemas പറഞ്ഞു.

1965-ല്‍ The Landscape Cinema തിയറ്റര്‍ അടച്ച ശേഷം Rathfarnham-ന് മാത്രമായി ഇതുവരെ ഒരു തിയറ്ററില്ല എന്ന വിഷമത്തിന് ഇതോടെ പരിഹാരമാകുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW