ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഡബ്ലിനിൽ പ്രമുഖ വചന പ്രഘോഷകൻ റവ. ഡോ കുര്യൻ പുരമഠം നയിക്കുന്ന നോമ്പ് കാല ധ്യാനം; ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭ ഡബ്ലിൻ സോണലിലെ വിവിധ കുർബാന സെന്ററുകൾക്കായി നടത്തപ്പെടുന്ന ‘LENTEN RETREAT 2024’ ഫെബ്രുവരി 23-ന് വെള്ളിയാഴ്ച്ച ആരംഭിക്കും. ധ്യാനം നയിക്കുന്ന പ്രശസ്‌ത വചനപ്രഘോഷകൻ റവ. ഡോ. കുര്യൻ പുരമഠം ബുധനാഴ്ച്ച രാവിലെ ഡബ്ലിനിൽ എത്തിച്ചേർന്നു. സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ ഫാ. ജോസഫ് ഓലിയക്കാട്ടിൽ ,ഫാ. സെബാൻ വെള്ളമത്തറ,ഡബ്ലിൻ സോണൽ ഫിനാൻസ് ട്രസ്റ്റി ബിനോയ് ജോസ് ,OLV Church ധ്യാനത്തിന്റെ കോർഡിനേറ്റർ ജോസ് പോളി ,തോമസ് കുര്യൻ തുടങ്ങിയവർ ഡബ്ലിൻ എയർപോർട്ടിൽ ഡോ. കുര്യൻ പുരമഠത്തിനെ സ്വീകരിച്ചു. ധ്യാനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സോണൽ ട്രസ്റ്റി ബിനുജിത് സെബാസ്റ്റ്യന്‍ അറിയിച്ചു.

ബ്ലാഞ്ചാർസ്റ്റൗൺ, നാവൻ , സോഡ്സ് , ഫിബ്സ്ബറോ ബ്യൂമോണ്ട് മാസ് സെന്ററുകൾക്കായി ഫെബ്രുവരി 23,24,25 വെള്ളി ശനി ഞായർ ദിവസങ്ങളിൽ OLV Church- ലും TALLAGHT, LUCAN, INCHICORE ,ATHY ,BRAY, BLACKROCK എന്നീ കുർബാന സെന്ററുകൾക്കായി മാർച്ച് 1,2,3 തീയതികളിൽ THE CHURCH OF GUARDIAN ANGEL BLACKROCK-ലും ആയിട്ടാണ് ധ്യാനം ക്രമീകരിച്ചിട്ടുള്ളത്. Dublin Zonal-ലെ എല്ലാ Mass Center-കളിൽ ഉള്ളവർ ഏതെങ്കിലും ഒരു ധ്യാനത്തിൽ പങ്കെടുത്ത് ദൈവാനുഗ്രഹം നേടണമെന്ന് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിൽ അഭ്യർത്ഥിച്ചു.

23-ന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മണി മുതൽ 9:30 മണിവരെയും, ശനിയാഴ്ച 12:30 മുതൽ 7 മണിവരെയും. ഞായർ 12:30 മുതൽ 5 മണിവരെയും OLV ദേവാലയത്തിൽ വെച്ചും, മാർച്ച് ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മണി മുതൽ 9:30 മണിവരെയും, ശനിയാഴ്ച 12 :30 മുതൽ 7 മണിവരെയും,ഞായറാഴ്ച്ച 1.30 മണി മുതൽ 7 :30 വരെയും ബ്‌ളാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വെച്ചും ആണ് ധ്യാനം ക്രമീകരിച്ചിട്ടുള്ളത്.

ദൈവത്തിന്റെ സ്വരം കേൾക്കുവാനും അത് നമ്മെ ഹൃദയനവീകരണത്തിലേക്കും നയിക്കുവാനുമുള്ള
നോമ്പുകാലധ്യാനങ്ങളിൽ പങ്കെടുക്കുവാൻ ഏവരെയും സ്‌നേഹപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് ഫാ. ജോസഫ്, ഫാ. റോയി വട്ടക്കാട്ടിൽ, ഫാ. സെബാൻ എന്നിവർ അഭ്യർത്ഥിച്ചു .

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW