ഡബ്ലിനിൽ ഫുടബോൾ ഫാൻസ്‌ സഞ്ചരിച്ചിരുന്ന ബസിന് ഓട്ടത്തിനിടെ തീപിടിച്ചു

By Rose Malayalam Desk

ഡബ്ലിനിലെ M1 റോഡില്‍ ഫുട്‌ബോള്‍ ഫാന്‍സ് സഞ്ചരിച്ചിരുന്ന ബസിന് ഓട്ടത്തിനിടെ തീപിടിച്ചു. ഫുട്‌ബോള്‍ ക്ലബ്ബായ Shelbourne-ന്റെ ആരാധകര്‍ സഞ്ചരിച്ചിരുന്ന ബസിനാണ് ശനിയാഴ്ച പുലര്‍ച്ചെ 1.50-ഓടെ Balbriggan-ഉം Donabate-നും ഇടയില്‍ വച്ച് തീപിടിച്ചത്. തുടര്‍ന്ന് ഗാര്‍ഡയും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു.

യാത്രക്കാരെ ബസില്‍ നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചതായും, ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

League of Ireland-ല്‍ Derry-ക്കെതിരെ Shelbourne-ന്റെ മത്സരം കണ്ട് മടങ്ങുന്ന ആരാധകരായിരുന്നു ബസില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. മത്സരത്തില്‍ Shelbourne വിജയിച്ചിരുന്നു.

ബസ് സാങ്കേതിക പരിശോധനകള്‍ക്കായി കൊണ്ടുപോയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments