ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഡബ്ലിനിൽ വിന്റർ സ്പോർട്സിന് മാത്രമായി പ്രത്യേക സ്റ്റേഡിയം നിർമ്മിക്കാൻ പദ്ധതി

ഡബ്ലിനില്‍ വിന്റര്‍ സ്‌പോര്‍ട്‌സിന് മാത്രമായി പ്രത്യേക സ്റ്റേഡിയം നിര്‍മ്മിക്കാന്‍ പദ്ധതി. ഈ വര്‍ഷം അവസാനത്തോടെ അനുമതിക്കായി സമര്‍പ്പിക്കുന്ന പദ്ധതിയില്‍ 5,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. Cherrywood-ല്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം, സ്‌പോര്‍ട്‌സിന് പുറമെ കണ്‍സേര്‍ട്ടുകള്‍ക്കും വേദിയാകും.  ഡബ്ലിനിലെ ആദ്യ പ്രൊഫഷണല്‍ ഐസ് ഹോക്കി ഫ്രാഞ്ചൈസിയുടെ ഹോം ഗ്രൗണ്ടും ഇതാകും.

വര്‍ഷം 230 മില്യണ്‍ യൂറോയോളം വരുമാനം ഇവിടെ നിന്നും ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളായ Prime Arena Holdings കമ്പനി പറയുന്നത്. അയര്‍ലണ്ടിലെ പ്രധാന പ്രോജക്ടുകളില്‍ ഒന്നാണിതെന്നും അവര്‍ പറയുന്നു.

2021 മുതല്‍ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നതായി Prime Arena Holdings വ്യക്തമാക്കി. വേള്‍ഡ് ക്ലാസ് പരിപാടികളും ഇവിടെ നടത്താന്‍ സാധിക്കും. Dún Laoghaire-Rathdown County Council-ന്റെ കൂടി പിന്തുണയോടെയാണ് നിര്‍മ്മാണം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW