ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഡബ്ലിനിൽ സ്പെഷ്യൽ നീഡ്സ് കുട്ടികളുടെ കുടുംബങ്ങൾക്കായി ദ്വിദിന ധ്യാനം 

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ സമാവകാശ പരിരക്ഷ വിഭാഗമായ സ്മൈൽ (SMILE) സംഘടിപ്പിക്കുന്ന ദ്വിദിന ധ്യാനം ഏപ്രിൽ 10, 11 തീയതികളിൽ (വ്യാഴം, വെള്ളി) നടത്തപ്പെടുന്നു. സ്പെഷ്യൽ നീഡ്സ് ഉള്ള കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നടത്തപ്പെടുന്ന പ്രസ്തുത ധ്യാനം രാവിലെ പത്ത് മുതൽ ഉച്ചകഴിഞ്ഞ് രണ്ടുമണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലിസെഷൻ കമ്മീഷൻ ചെയർപേർസണും നവ സുവിശേഷവൽക്കരണത്തിൻ്റെ ഡയറക്ടറുമായ റവ. സി. ആൻ മരിയ എസ്. എച്ച്. ആണ് ധ്യാനം നയിക്കുന്നത്. ഒട്ടനവധി വചന പ്രഘോഷണ വേദികളിലൂടേയും സാമൂഹിക മാധ്യമങ്ങളിലൂടേയും പ്രശസ്തയായ സി. ആൻ മരിയ അറിയപ്പെടുന്ന ഫാമിലി കൗൺസിലറുമാണ്.

ഉച്ചയ്ക്ക് 2 മണിക്ക് ശേഷം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് സിസ്റ്റർ ആൻ മരിയയുമായി സ്പെഷ്യൽ സെഷൻ നടത്താൻ അവസരം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് കുഞ്ഞുമോൾ സൈബു (00353 87 754 4897) അല്ലെങ്കിൽ ആൽഫി ബിനു (00353 877678365) എന്നിവരുമായി ബന്ധപ്പെടുക.

SMILE- (Syro Malabar Inclusive Life Experience) – അയർലണ്ടിലെ സീറോ മലബാർ സഭയുടെ വിവിധ കുർബാന സെൻ്ററുകളിലെ സ്പെഷ്യൽ നീഡ്‌സ് കുട്ടികളുള്ള കുടുംബങ്ങളുടെ കൂട്ടായ്മയാണ്. സ്പെഷ്യൽ നീഡ്‌സ് ഉള്ള കുട്ടികളുടേയും കുടുംബങ്ങളുടേയും പിന്തുണയ്ക്കായി വിവിധ പരിപാടികൾ വികസിപ്പിക്കുകയും അവരെ സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

സ്പെഷ്യൽ നീഡ്‌സ് കുട്ടികളുള്ള എല്ലാ കുടുംബങ്ങളേയും SMILE കൂട്ടായ്മയിലേയ്ക്കും ഈ ധ്യാനത്തിലേയ്ക്കും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW