ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 100 സെക്യൂരിറ്റി ജോലി ഒഴിവുകള്‍ വരുന്നു. യാത്രക്കാരുടെ എണ്ണം വളരെയധികം കൂടിയ സാഹചര്യത്തിലാണ് വരുന്ന 12 മാസക്കാലയളവില്‍ നിരവധി പെര്‍മനന്റ് ഫുള്‍ടൈം ജോലികള്‍ സൃഷ്ടിക്കാന്‍ നടത്തിപ്പുകാരായ daa തയ്യാറെടുക്കുന്നത്.
മണിക്കൂറിന് 17.47 യൂറോ നിരക്കിലാണ് ശമ്പളം ആരംഭിക്കുന്നത്. ഒപ്പം പെന്‍ഷന്‍ സ്‌കീം, കരിയറിലെ വളര്‍ച്ച, ഭക്ഷണത്തിന് സബ്‌സിഡി, എയര്‍പോര്‍ട്ടില്‍ പ്രത്യേകം ഡിസ്‌കൗണ്ടുകള്‍ എന്നിവയും ഓഫര്‍ ചെയ്യുന്നു.
ജോലിക്ക് അപേക്ഷിക്കാനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി: https://www.daa.ie/careers/dublin-airport/
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments