ഡബ്ലിൻ എയർപോർട്ടിൽ 210,000 യൂറോയുടെ മയക്കുമരുന്നുമായി ചെറുപ്പക്കാരൻ അറസ്റ്റിൽ

By Rose Malayalam Desk

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 210,000 യൂറോ വിലവരുന്ന കൊക്കെയ്‌നുമായി ചെറുപ്പക്കാരന്‍ പിടിയില്‍. ഇയാളുടെ ബാഗ് പരിശോധിച്ച റവന്യൂ ഓഫീസര്‍മാരാണ് വെള്ളിയാഴ്ച രാത്രി മയക്കുമരുന്ന് പിടിച്ചെടുത്തത്. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ ഡബ്ലിനില്‍ ഇറങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു.

ഇയാളെ ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ വ്യക്തമാക്കി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments