കഴിഞ്ഞ വര്‍ഷം നടന്ന ഡബ്ലിന്‍ കലാപത്തില്‍ പങ്കെടുത്തെന്ന് കരുതുന്ന 99 പേരുടെ ഫോട്ടോകള്‍ ഗാര്‍ഡ പങ്കുവച്ചതില്‍ 11 പേരെ കൂടി തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്താനായി ഗാര്‍ഡ പൊതുജനസഹായം തേടിയതിന് ശേഷം ഇതുവരെ 67 പേരെയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗാര്‍ഡ സിസിടിവിയില്‍ നിന്നും മറ്റുമെടുത്ത ഫോട്ടോകള്‍ www.garda.ie വെബ്‌സൈറ്റ് വഴി പങ്കുവച്ചത്.
ആളുകളെ തിരിച്ചറിഞ്ഞ ശേഷം ഇവരെ അന്വേഷണപരിധിയില്‍ പെടുത്തണമോ, ഒഴിവാക്കേണ്ടതുണ്ടോ എന്ന് അറിയാനാണ് ഫോട്ടോകള്‍ പങ്കുവച്ചതെന്ന് ഗാര്‍ഡ വിശദീകരിച്ചു. ബാക്കി 32 പേരെ കൂടി കണ്ടെത്താന്‍ ശ്രമം നടത്തുകയാണെന്നും ഗാര്‍ഡ അറിയിച്ചു.
അതേസമയം കലാപത്തിനിടെ 60-ലധികം കടകള്‍ കൊള്ളയടിക്കപ്പെടുകയും, ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ബസുകള്‍, ഗാര്‍ഡയുടെ കാറുകള്‍ എന്നിവ തീവച്ച് നശിപ്പിക്കുകയും, 13 ഗാര്‍ഡകള്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.
പാര്‍നല്‍ സ്‌ക്വയറില്‍ അക്രമി സ്‌കൂള്‍ കുട്ടികളെയും ആയയെയും കുത്തി പരിക്കേല്‍പ്പിച്ചതിന് പിന്നാലെയായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments