ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഡബ്ലിൻ സീറോ മലബാർ സഭയുടെ നോമ്പുകാല ധ്യാനം മാർച്ച് 20,21,22 തീയതികളിൽ

ഡബ്ലിൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീർത്ഥയാത്രയിൽ വിശ്വാസികളെ കൂടുതൽ സജ്ജരാക്കുന്നതിനായി, അയർലണ്ടിലെ സീറോ മലബാർ സഭ യുടെ നേതൃത്വത്തിൽ വിവിധ കുർബാന സെൻ്ററുകളിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു.

ഡബ്ലിൻ റീജിയണിലെ ഈ വർഷത്തെ നോമ്പുകാല ധ്യാനം ഗ്ലാസ്നോവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ 2026 മാർച്ച് 20,21,22 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുന്നു. മാർച്ച് 20 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ 9 മണി വരേയും, ശനിയാഴ്ച ഉച്ചക്ക് 12:30 മുതൽ വൈകിട്ട് 9 വരേയും, ഞായറാഴ്ച ഉച്ചയ്കക്ക് 12:30 മുതൽ വൈകിട്ട് 4:30 വരെയുമാണു ധ്യാനം നടത്തപ്പെടുക


കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് റിട്രീറ്റ് സെൻ്ററിലെ ഫാ. ജിൻസ് ചീങ്കല്ലേൽ HGN ധ്യാനം നയിക്കും. ആത്മീയ–മാനസിക നവീകരണത്തിനും അനുതാപപരമായ അനുരഞ്ജനത്തിനും വഴിയൊരുക്കുന്ന ഈ ധ്യാന ദിവസങ്ങളിൽ വി. കുർബാനയോടും, വചന പ്രഘോഷണത്തോടും , ആരാധനയോടുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലോകരക്ഷകനായ ദൈവപുത്രന്റെ കുരിശുമരണത്തിലും ഉയിർപ്പിലും ആത്മീയമായി പങ്കുചേരാൻ വിശ്വാസികളെ ഒരുക്കുന്ന ഈ നോമ്പുകാല ധ്യാനത്തിൽ പങ്കെടുത്ത് കുടുംബ വിശുദ്ധീകരണം കൈവരിക്കണമെന്ന് അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിൽ അഭ്യർത്ഥിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW