സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) ഡിസംബർ 2024-ലെ തൊഴിലില്ലായ്മ കണക്കുകൾ പുറത്തുവിട്ടു. കണക്കുകൾ പ്രകാരം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബർ 2024-ൽ 4.2% ആയിരുന്നു. നവംബർ 2024-ലെ 4.1% നിലയിൽ നിന്ന് വർധനയുണ്ടായെങ്കിലും, വാർഷിക അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 2023 ഡിസംബറിലെ 4.5% നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡിസംബർ 2024-ൽ പുരുഷന്മാരിലെ തൊഴിലില്ലായ്മ നിരക്ക് 4.2% ആയിരുന്നു, നവംബർ 2024-ലെ 4.1% നിലയിൽ നിന്ന് ഉയർന്നുവെങ്കിലും, 2023 ഡിസംബറിലെ 4.3% നിരക്കിൽ നിന്ന് കുറവായിരുന്നു.
ഡിസംബർ 2024-ൽ സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് 4.2% ആയിരുന്നു, നവംബർ 2024-ലെ 4.2% നിലയിൽ നിന്നു മാറ്റമില്ലാതെ തുടരുകയുണ്ടായി. 2023 ഡിസംബറിലെ 4.6% നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ കുറവാണ് കാണുന്നത്.
15-24 വയസ്സുള്ള യുവജനങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 2024 ഡിസംബറിൽ 11.6% ആയി ഉയർന്നു. നവംബർ 2024-ലെ 11.2% നിരക്കിന്റെ മുകളിലായാണ് ഈ വർദ്ധന.
25-74 വയസ്സുകാരിൽ തൊഴിലില്ലായ്മ നിരക്ക് ഡിസംബർ 2024-ൽ 3.0% ആയിരുന്നു, നവംബർ 2024-ലെ 3.0% നിലയിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു.
2024 ഡിസംബറിൽ തൊഴിൽരഹിതരുടെ എണ്ണം 1,21,700 ആയിരുന്നു. ഇത് നവംബർ 2024-ലെ 1,20,300 എന്ന നിരക്കില്‍ നിന്ന് 1,400 പേരുടെ വര്‍ധനവാണ് രേഖപെടുത്തിയത്. എന്നാൽ, 2023 ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 3,900 പേരുടെ കുറവുണ്ടായതായി CSO യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments