അയര്‍ലണ്ടില്‍ കഠിനമായ തണുപ്പും, മഞ്ഞുറയലും ആരംഭിച്ചതോടെ മുന്നറിയിപ്പുകളുമായി റോഡ് സുരക്ഷാ അതോറിറ്റി (RSA). ഈ ആഴ്ചയിലുടനീളം മൈനസ് ഡിഗ്രിയിലേയ്ക്ക് വരെ താപനില താഴുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. മഞ്ഞ് കാരണം റോഡില്‍ കാഴ്ച കുറയുന്നതും, ഐസ് രൂപപ്പെടുന്നതും അപകടസാധ്യത കൂട്ടുമെന്നതിനാല്‍, സുരക്ഷാ മുന്നറിയിപ്പുകളുമായി RSA രംഗത്തെത്തിയിരിക്കുകയാണ്.
റോഡില്‍ കാഴ്ച കുറയുന്നതിനാല്‍ വേഗത കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അടുത്തെത്തിയാല്‍ മാത്രമേ പലപ്പോഴും മറ്റ് വാഹനങ്ങളെയും കാല്‍നയാത്രക്കാരെയും കാണാന്‍ സാധിക്കുകയുള്ളൂ.
വേഗതയില്‍ പോകുമ്പോള്‍ റോഡില്‍ ഐസ് ഉണ്ടെങ്കില്‍ ബ്രേക്ക് ചവിട്ടിയാല്‍ കിട്ടില്ല. ഇക്കാര്യം പ്രത്യേകം ഓര്‍ക്കുക.
മഞ്ഞില്‍ കാഴ്ച ലഭിക്കാന്‍ ഫോഗ് ലാംപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
മഞ്ഞുവീഴ്ച കാരണം റോഡില്‍ മഞ്ഞ് കൂടിക്കിടന്ന് യാത്ര തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. യാത്ര പുറപ്പെടും മുമ്പ് പ്രാദേശികമായ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.
നല്ല തണുപ്പ് ആയിക്കഴിഞ്ഞാല്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കാതെ വന്നേക്കാം. അതിനാല്‍ എഞ്ചിന്‍, ബാറ്ററി എന്നിവയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് നേരത്തെ വര്‍ക്ക്‌ഷോപ്പില്‍ കാണിച്ച് ഉറപ്പിക്കുക.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments