ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ലെൻസ്റ്റർ ക്രിക്കറ്റ് ടീം ൽ ഇടം നേടി മലയാളി ആദിൽ നൈസാം

മലയാളിയായ ആദിൽ നൈസാം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ക്രിക്കറ്റ് പര്യടനത്തിനുള്ള ലെൻസ്റ്റർ ക്രിക്കറ്റ് ടീമിൽ ഇടം നേടി. ലെൻസ്റ്റർ ക്രിക്കറ്റ് ക്ലബിനെ പ്രതിനിധീകരിച്ച്, അണ്ടർ-16 വിഭാഗത്തിൽ ആണ് ആദിൽ കളിക്കുക. ഡബ്ലിൻ ഫീനിക്സ് ക്രിക്കറ്റ് ക്ലബിൽ നിന്ന് ഈ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് ആദിൽ.

പതിനൊന്ന് അംഗങ്ങളടങ്ങിയ ലെൻസ്റ്റർ ടീം ഇതിനകം തന്നെ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ജോഹാനസ്ബർഗിൽ വ്യാഴാഴ്ച ആരംഭിക്കുന്ന പര്യടനത്തിൽ ആകെ അഞ്ച് മത്സരങ്ങളാണ് നടക്കുക. കൂടാതെ, ചൊവ്വാഴ്ച സ്റ്റിറ്റിയൻസ് ടീമിനെതിരെ ഒരു വാം – അപ്പ് മത്സരവും ഉണ്ടാകും.

മത്സരങ്ങൾക്കു പുറമെ, ദക്ഷിണാഫ്രിക്കയിലെ ക്രിക്കറ്റ് പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള അവസരവും ടീം അംഗങ്ങൾക്ക് ലഭിക്കും.

ഡബ്ലിനിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ബെൽവിഡിയർ കോളജിലെ ജൂണിയർ സെർട്ട് വിദ്യാർത്ഥിയായ ആദിൽ, പഠനത്തിലും ക്രിക്കറ്റിലും തിളങ്ങിയ താരമാണ്.

2023-ൽ ലെൻസ്റ്റർ ക്ലബിന്റെ മികച്ച ബൗളറിനുള്ള പുരസ്കാരവും 2024-ൽ ഫീനിക്സ് ക്ലബിന്റെ മികച്ച താരത്തിനുള്ള അംഗീകാരവും ആദിൽ സ്വന്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തെ പള്ളിക്കൽ സ്വദേശിയായ കുന്നിൽ നൈസാമിന്റെയും (അയർലണ്ട് ), ഡബ്ലിനിലെ നാഷണൽ മറ്റേർണിറ്റി ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്ന, തോന്നയ്ക്കൽ പുതുവൽവിള പുത്തൻവീട്ടിൽ ഡാഫോഡിൽസിലെ സുനിത ബീഗത്തിന്റെയും മകനാണ് ആദിൽ.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW