ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

‘നടന്ന് നേടാം ആരോഗ്യം’; വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ “വാക്കിങ് ചലഞ്ചിന് ” ഇന്ന് തുടക്കം

വാട്ടർഫോർഡ്: മനസ്സിന് ഉന്മേഷവും ശാരീരിക ആരോഗ്യവും മെച്ചപ്പെടുത്തുന്ന ഏറ്റവും ലളിതമായ വ്യായാമരീതിയാണ് നടത്തം. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ (WMA) സമ്മർ പ്രോഗ്രാമുകളുടെ ഭാഗമായി വാക്കിങ് ചലഞ്ചിന് ഇന്ന് തുടക്കം കുറിക്കുന്നു. “ചുവടു വയ്ക്കൂ, ആരോഗ്യം നേടൂ ” എന്ന വാചകം മുൻ നിർത്തി മെയ് 11 വരെ നീണ്ടു നിൽക്കുന്ന സീസൺ- 2 ചലഞ്ചിന് ആവേശത്തോടെ നൂറിലധികം അംഗങ്ങളാണ് ഇതിനോടകം തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരം ആപ്പ് വഴിയാണ് മോണിറ്റർ ചെയ്യുന്നത്.

ഏറ്റവും കൂടുതൽ ദൂരം പിന്നിടുന്ന വ്യക്തികൾക്കായി വാട്ടർഫോർഡിൽ മെയ് 10ന് അണിച്ചൊരുക്കുന്ന ‘മ്യൂസിക്ക് ഫ്യൂഷൻ നൈറ്റ്സിസിൻ്റെ സംഘാടകരായ സൗത്ത് ഈസ്റ്റ് എന്റർടൈൻമെന്റ്സ് സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങൾ നൽകുന്നതാണ്. നൂറു കിലോമീറ്റർ പിന്നിടുന്ന എല്ലാവർക്കും മെഡലുകൾ സമ്മാനമായി ലഭിക്കുന്നതാണ്.

തികച്ചും സൗജന്യമായ ഈ ചലഞ്ചിൽ അയർലണ്ടിലുള്ള ആർക്കും പങ്കെടുക്കാവുന്നതാണ്. ഏവരെയും വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ വോക്കിങ് ചലഞ്ചിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റേഴ്സുമായി ബന്ധപ്പെടുക:

കോർഡിനേറ്റർസ്-

Rony karimkuttiyil 0894467371
Geethu Manosh 0894123695
Jomichan Alex 0858842676

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW