ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

നൈസിൻ തോമസ് സ്ലൈഗോയിൽ നിര്യാതയായി, സംസ്കാരം മാർച്ച് 16-ന്

സ്ലൈഗോ: സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയാലിസിസ് നേഴ്സ് ആയിരുന്ന നൈസിൻ തോമസ് (38) നിര്യാതയായി. സംസ്കാരം മാർച്ച് 16 തിങ്കളാഴ്ച 2 മണിക്ക് സ്ലൈഗോയിലെ ബാലിസഡേർ സെന്റ്. ബ്രിജിറ്റ്സ് ദേവാലയത്തിൽ നടക്കും(Saint Brigid’s Church, Corhownagh, Ballisodare, Co. Sligo,F91RH70).

പൊതുദർശനം മാർച്ച് 15 ഞായറാഴ്ച സ്ലൈഗോയിലെ ഷോൺ ഫീലീസ് ഫ്യൂണറൽ ഹോമിൽ 12.30 മുതൽ 3.30 വരെ ക്രമീകരിച്ചിട്ടുണ്ട് (Seán Feehily’s Funeral Home, Cartron Cross, Sligo ,F91EH98).  ചാലക്കുടി മാളിയേക്കൽ ചെറ്റക്കൽ കുടുംബാംഗമാണ് നൈസിൻ. ഭർത്താവ്: ആൽബിൻ സെബാസ്റ്റ്യൻ സ്രാട്ടേൽ (നേഴ്സ്, സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ). മക്കൾ നേതൻ സെബാസ്റ്റ്യൻ സ്രാട്ടേൽ, തോമസ് ഡേവിഡ് സ്രാട്ടേൽ.

ബെംഗളൂരുവിലെ ഗൗതം കോളേജ് ഓഫ് നഴ്സിങ്ങിൽ നിന്നും ഡിഗ്രി പൂർത്തിയാക്കിയ നൈസിൻ, പൂനെയിലെ റൂബി ഹാൾ ക്ലിനിക്, മിനിസ്ട്രി ഓഫ് ഹെൽത്ത് ഒമാൻ, സോണാസ് നഴ്സിംഗ് ഹോം എന്നിസ്ക്രോൺ, അയർലണ്ട് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പിതാവ്: സി.എ. തോമസ്, മാതാവ്: ശോഭാ തോമസ്, സഹോദരങ്ങൾ സെറിൻ തോമസ് (നേഴ്സ്, ഓസ്ട്രേലിയ), ഏഞ്ചൽ തോമസ് (അയർലണ്ട്).

നൈസിന്റെ നിര്യാണത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ, മലയാളി അസോസിയേഷൻ സ്ലൈഗോ, സെന്റ് തോമസ് സീറോ മലബാർ ചർച്ച് സ്ലൈഗോ, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ച് സ്ലൈഗോ, ഇമ്മാനുവേൽ ഗോസ്പൽ മിഷൻ ചർച്ച് സ്ലൈഗോ, മാർത്തശ്ശമുനി യാക്കോബായ ചർച്ച് സ്ലൈഗോ, നോർത്ത് വെസ്റ്റ്  ഹിന്ദു കൾച്ചറൽ സൊസൈറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

വാർത്ത: നൈനാൻ തോമസ്

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW