ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അയർലണ്ടിൽ എത്തുന്നു

മലങ്കര ഓർത്തഡോക്സ് സംഗമത്തിൻ്റെ ഭാഗമായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അയർലണ്ടിൽ എത്തുന്നു.

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ അയർലൻഡിലെ ഓർത്തഡോക്സ് വിശ്വാസ സമൂഹം മയ്‌നൂത്ത് യൂണിവേഴ്സിറ്റി ക്യാമ്പസിലെ സെയ്ൻറ് പാട്രിക്സ് കോളേജിൽ മലങ്കര ഓർത്തഡോക്സ് സംഗമത്തിനായി ജൂൺ 2 ഞായറാഴ്ച്ച ഒത്തു ചേരുന്നു.

സംഗമത്തോട് അനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണിക്ക് നടത്തപ്പെടുന്ന പൊതു സമ്മേളനം സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മാർ സ്തെഫാനോസ് അധ്യക്ഷത വഹിക്കും.

മെയ് മാസം 25-ന് നടത്തപ്പെട്ട യു.കെയിലെ മലങ്കര ഓർത്തഡോക്സ് സംഗമത്തിനു ശേഷം ജൂൺ മാസം ഒന്നാം തീയതി വൈകിട്ട് അയർലൻഡിലെത്തുന്ന ബാവാ തിരുമേനി സെയ്ൻറ് പാട്രിക്സ് കോളേജ് അങ്കണത്തിൽ എത്തിച്ചേരും. സംഗമ ദിനമായ 2-ന് രാവിലെ 8:30-ന് പ്രഭാത നമസ്കാരവും തുടർന്ന് വി. കുർബാനയും നടത്തപ്പെടും.

സ്നേഹ വിരുന്നിനു ശേഷം 2 മണിക്ക് കൊടിയേറ്റും വിശ്വാസ പ്രഖ്യാപനവും, തുടർന്ന് അയർലൻഡിലെ എല്ലാ പള്ളികളിൽ നിന്നും എത്തിച്ചേരുന്ന വിശ്വാസ സമൂഹത്തെ ഉൾക്കൊള്ളിച്ചുകൊണ്ട് സമ്മേളന വേദിയിലേക്കുള്ള റാലിയും നടത്തപ്പെടും.

രണ്ടര മണിയോടെ പൊതു സമ്മേളനം ആരംഭിക്കും. അയർലണ്ടിൽ പരിശുദ്ധ സഭയുടെ പരമാധ്യക്ഷൻ ഇദംപ്രഥമമായി എത്തുന്ന ഈ അവസരത്തിൽ സഭയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് സഹായകരമായി വർത്തിച്ചവരും, സഭയുടെ അയർലൻഡിലെ പ്രവർത്തനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്നവരുമായ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കും. സഭയുടെ അയർലണ്ട് റീജിയണിലെ ആധ്യാത്മീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തന റിപ്പോർട്ട്, കലാ പരിപാടികൾ എന്നിവ തുടർന്ന് നടത്തപ്പെടും.

മൂന്നാം തീയതി രാവിലെ ഇന്ത്യൻ സഹോദര സഭകളുടെ പ്രതിനിധികളുമയുള്ള ബാവാ തിരുമേനിയുടെ കൂടിക്കാഴ്ച കാമ്പസ്സിൽ ക്രമീകരിച്ചിരിക്കുന്നു. തുടർന്ന് ബാവാ തിരുമേനി അയർലണ്ടിലെ പ്രഥമ ദേവാലയമായ ഡബ്ലിൻ സെൻ്റ് തോമസ് പള്ളി സന്ദർശിക്കും.

ഉച്ചയ്ക്ക് ശേഷം പരിശുദ്ധ ബാവാ തിരുമേനി ക്രമീകരിച്ചിരിക്കുന്ന എക്യൂമിനിക്കൽ മീറ്റിംഗിൽ അയർലൻഡിലെ പ്രമുഖ സഭാ പിതാക്കന്മാരും, വ്യക്തിത്വങ്ങളും പങ്കെടുക്കും.

വൈകുന്നേരം വൈദീകർ, മലങ്കര അസോസിയേഷൻ പ്രതിനിധികൾ, ഭദ്രാസന പ്രതിനിധികൾ, മലങ്കര ഓർത്തഡോക്സ് സംഗമം കമ്മറ്റി അംഗങ്ങൾ എന്നിവരുമായി ഒരു കൂടിക്കാഴ്ച ക്രമീകരിച്ചിരിക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW