ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

പിതൃവേദിയുടെ ഫുട്ബോൾ ടൂർണമെൻ്റ് ‘ഡാഡ്സ് ഗോൾ 25’ ജൂൺ 7-ന്

അയർലണ്ട് സീറോ മലബാർ സഭയുടെ ഡബ്ലിൻ റീജിയണൽ പിതൃവേദിയുടെ നേതൃത്വത്തിൽ അഞ്ചാമത് ഫുട്ബോൾ ടൂർണമെൻ്റ് ‘ഡാഡ്സ് ഗോൾ 25’ (Dad’s Goal 2025) – 2025 ജൂൺ 7-ന് നടക്കുന്നു. ഡബ്ലിൻ ഫിനിക്സ് പാർക്ക് ഫുട്ബോൾ പിച്ചിൽ (Phoenix Park Football Pitch) രാവിലെ 9 മണിമുതലാണ് മത്സരം. ഈ വർഷം മുതൽ ആദ്യമായി യുവാക്കൾക്കായി ജൂനിയർ ഫുട്‍ബോൾ ടൂർണമെന്റും (Age 16-25) ഇതേദിവസം തന്നെ നടത്തുന്നു.

ഡബ്ലിനിലെ സീറോ മലബാർ കുർബാന സെൻ്ററുകളിൽനിന്നും ഓരോ ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 501 യൂറോയും ട്രോഫിയും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 301 യൂറോ, 201 യൂറോ വീതവും ട്രോഫിയും സമ്മാനമായി ലഭിക്കും. ബെസ്റ്റ് ഗോൾകീപ്പർക്കും, സ്ട്രൈക്കർക്കും അവാർഡ് നൽകും.

യൂത്ത് ഫുട്ബോൾ മത്സരവിജയികൾക്ക് യഥാക്രമം 301, 201, 101 യൂറോയും ട്രോഫിയും ലഭിക്കും.

ഈ സെവെൻസ് ടൂർണമെൻ്റിൻ്റെ രജിസ്ട്രേഷൻ ഫീസ് 100 യൂറോയും, യുവജനങ്ങൾക്ക് 50 യൂറോയുമാണ്. ഏവരേയും ഫുട്ബോൾ മത്സരത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പിതൃവേദി റീജിയണൽ ഡയറക്ടർ ഫാ. സിജോ വെട്ടിക്കലും, റീജിയണൽ പ്രസിഡൻ്റ് സിബി സെബാസ്റ്റ്യനും, സെക്രട്ടറി ജിതു മാത്യുവും അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW