പുതിയ ഇലക്ട്രിക് കാറുകളുടെ രജിസ്ട്രേഷനിൽ 24% ഇടിവ്: Simi റിപ്പോർട്ട്

By Rose Malayalam Desk

2024-ൽ പുതിയ ഇലക്ട്രിക് കാറുകളുടെ രജിസ്ട്രേഷനിൽ 24 ശതമാനത്തിന്റെ വലിയ ഇടിവ് രേഖപ്പെടുത്തിയതായി Society of the Irish Motor Industry (Simi) റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 17,459 ഇലക്ട്രിക് കാറുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Simi പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024-ൽ മൊത്തം 1,21,195 പുതിയ കാറുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 2023-നെ അപേക്ഷിച്ച്  ഇത് ഏകദേശം 1% ന്‍റെ കുറവാണ്.

അതേസമയം, 2024-ലെ ലൈറ്റ് കൊമേഴ്സ്യൽ വാഹന (LCV) രജിസ്ട്രേഷനുകൾ 2023-നെ അപേക്ഷിച്ച് 7% വർധന രേഖപ്പെടുത്തി, വ്യവസായ മേഖലയ്ക്ക് ആത്മവിശ്വാസം നൽകുന്ന കണക്കുകളാണ് പുറത്തുവന്നത്.

2024-ൽ പുതിയ ഹെവി കൊമേഴ്സ്യൽ വാഹന (HGV) രജിസ്ട്രേഷനുകൾ 2023-ലെ 2,655 ലെ അപേക്ഷിച്ച് എട്ട് ശതമാനം ഉയർന്ന് 2,865 ആയി.

2024-ൽ ഇറക്കുമതി ചെയ്ത കാറുകളുടെഎണ്ണം 61,583 ആണ്, ഇത് 2023-നോടു താരതമ്യപ്പെടുത്തുമ്പോൾ 21.4 ശതമാനത്തിന്റെ വർധനയാണ്.

2024-ൽ ഏറ്റവും പ്രചാരമുള്ളത് പെട്രോൾ എൻജിൻ വാഹനങ്ങള്‍ ആയിരുന്നെങ്കിലും, ഇലക്ട്രിക്, ഹൈബ്രിഡ്, പ്ലഗ്-ഇൻ വാഹനങ്ങൾ മൊത്തം വിപണിയുടെ 45 ശതമാനത്തിലധികം പങ്കിട്ടിട്ടുണ്ട്.

ഓട്ടോമാറ്റിക് വാഹനങ്ങള്‍ വിപണിയിലെ 66 ശതമാനം പങ്കിട്ടു, എന്നാൽ മാനുവൽ ട്രാൻസ്മിഷനുകളുടെ വിപണി വിഹിതം 33 ശതമാനത്തിലേക്ക് താഴ്ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹാച്ച്ബാക്ക് കാർ മോഡലുകൾ വിൽപ്പനയിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments