ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

പ്രവാസി കേരളീയർ ഇനി ഒരു കുടക്കീഴിൽ; ലോകകേരളം പോര്‍ട്ടലിൽ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

ലോകമെമ്പാടുമുള്ള കേരളീയ പ്രവാസികളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ലോകകേരളം ഓണ്‍ലൈന്‍ പോര്‍ട്ടലിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. വെബ്ബ്സൈറ്റില്‍ (http://www.lokakeralamonline.kerala.gov.in) ലളിതമായ അഞ്ചുസ്റ്റെപ്പുകളിലായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.

ഇതിനുശേഷം ഡിജിറ്റല്‍ ഐ.ഡി കാര്‍ഡും ലഭിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും, വിദേശരാജ്യങ്ങളിലേയും പ്രവാസികേരളീയര്‍ (എന്‍.ആര്‍.കെ), അസ്സോസിയേഷനുകള്‍ കൂട്ടായ്മകള്‍ എന്നിവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതവുമായിരിക്കും.

പ്രവാസികേരളീയര്‍ക്ക് ആശയ കൈമാറ്റത്തിനും പ്രൊഫഷണൽ കൂട്ടായ്മകള്‍ക്കും ബിസിനസ്/തൊഴിലവസരങ്ങൾ കണ്ടെത്താനും, സാംസ്കാരിക കൈമാറ്റങ്ങള്‍ക്കും കഴിയുന്ന ഒരു ആഗോളകേരള കൂട്ടായ്മ എന്ന രീതിയിലാണ് പോർട്ടലിനെ രൂപകല്പന ചെയ്തിരിക്കുന്നത്. ലോകത്തെമ്പാടുമുളള പ്രവാസികേരളീയരുടെ തത്സമയ വിവരശേഖരണത്തിനും പ്ലാറ്റ്‌ഫോം സഹായകരമാകും. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW