ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കുന്ന റസിഡന്‍ഷ്യല്‍ ധ്യാനം 2024 ഫെബ്രുവരി 12,13,14 തീയതികളില്‍ കൗണ്ടി ക്ലെയറിൽ

ഡബ്ലിന്‍: പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ വൈദികനുമായ ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കുന്ന റസിഡന്‍ഷ്യല്‍ ധ്യാനം 2024 ഫെബ്രുവരി 12,13,14 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ കൗണ്ടി ക്ലെയറിലെ St. Flannan’s College ല്‍ വച്ചു നടത്തപ്പെടുന്നു.

പ്രശസ്ത വചനപ്രഘോഷകനായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചനോടൊപ്പം ദൈവവചനത്തിന്റെ അഗ്‌നി അഭിഷേകമായി മനുഷ്യമനസ്സുകളിലേയ്ക്ക് പകര്‍ന്നു നല്‍കി ദൈവമഹത്വം ഏവര്‍ക്കും അനുഭവവേദ്യമാക്കി തീര്‍ക്കുന്ന അനേകം ധ്യാനശുശ്രൂഷകളിലൂടെ ശ്രദ്ധേയനായ സാംസണ്‍ അച്ചന്‍ ആദ്യമായാണ് അയര്‍ലണ്ടില്‍ താമസിച്ചുള്ള ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.. Anointing Fire Catholic Ministry Ireland [AFCM] ആണ് ശുശ്രൂഷകള്‍ ഒരുക്കുന്നത്.

ദൈവം ദാനമായി തന്ന ജീവിതത്തില്‍ താളപ്പിഴകള്‍ ഇല്ലാതെ മുന്നേറാനും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും നവീകരണമുണ്ടാക്കുവാനും, ആത്മീയതയുടെ പുതുവെളിച്ചം പ്രദാനം ചെയ്ത് പരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ നിറഞ്ഞ് ശുദ്ധീകരിക്കപ്പെടുന്നതിനുമായി ദൈവം ഒരുക്കിയ ഈ ആത്മീയ ശുശ്രൂഷയിലേയ്ക്ക് ഏവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു..

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

Siju Paul: 0874177837
Deepa Tom: 0879402127

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW