ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ബെല്‍ഫാസ്റ്റില്‍ ഐപിസി ബെഥേല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍: പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസന്‍ പ്രസംഗിക്കും

ബെല്‍ഫാസ്റ്റ്: ഐപിസി ബെഥേല്‍ ചര്‍ച്ച് ബെല്‍ഫാസ്റ്റിന്റെ നേതൃത്വത്തില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഈ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ നടക്കുന്നു. ബെല്‍ഫാസ്റ്റ് ഗ്ലെന്‍മാക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് (Glenmachan Road, Belfast, BT4 2NN) കണ്‍വന്‍ഷന്‍. മുഖ്യ പ്രഭാഷകനായി പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസന്‍ പള്ളിപ്പാട് പങ്കെടുക്കും. ഐപിസി യുകെ ആന്‍ഡ് അയര്‍ലണ്ട് റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഐപിസി ബെല്‍ഫാസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ ജേക്കബ് ജോണ്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും.
ക്രിസ്തുവില്‍ നങ്കൂരമിട്ട പ്രത്യാശ എന്ന വിഷയത്തിലായിരിക്കും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പ്രഭാഷണങ്ങള്‍. രാജ്യാന്തര മലയാളി കോണ്‍ഫറന്‍സുകളിലും സമൂഹമാധ്യമങ്ങളിലും തനതു ശൈലികൊണ്ടു ശ്രദ്ധിക്കപ്പെട്ട പുതുമുഖ സുവിശേഷ പ്രസംഗകനാണ് പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസന്‍. ഒക്ടോബര്‍ 31 വെള്ളിയാഴ്ച വൈകിട്ട് 5.30ന് ഗ്ലെന്‍മാക്കന്‍ ചര്‍ച്ചിലാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുക. ശനിയാഴ്ച രാവിലെ 10.30, വൈകിട്ട് 5.30 എന്നിങ്ങനെയാണ് മറ്റു സെഷനുകള്‍. ഞായറാഴ്ച ഡണ്‍മറി സെയ്മൂര്‍ഹില്‍ മെഥഡിസ്റ്റ് ചര്‍ച്ചില്‍ (6 Ballybog Road, Dunmurry, BT17 9QT) ആരാധനയോടെ യോഗങ്ങള്‍ സമാപിക്കും.
യുകെയിലും അയര്‍ലണ്ടിലും വിവിധ പെന്തെക്കോസ്ത് സംഘടനകളുടെ കണ്‍വന്‍ഷനുകളില്‍ ആരാധനകള്‍ക്കു നേതൃത്വം നല്‍കിയിട്ടുള്ള വര്‍ഷിപ് ലീഡര്‍ തോംസണ്‍ കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള ടീം സംഗീത ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. യുകെ, അയര്‍ലണ്ട് എന്നിവയ്ക്ക് പുറമെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ മലയാളികള്‍ക്കുമുള്ള സംഗമ വേദിയാകും ബെല്‍ഫാസ്റ്റില്‍ നടക്കുന്ന കണ്‍വന്‍ഷന്‍. ആത്മീയ ഉണര്‍വിന്റെ പുത്തന്‍ അനുഭവങ്ങള്‍ക്കായി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതായി ചര്‍ച്ച് പാസ്റ്റര്‍ ജേക്കബ് ജോണ്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
Pr Jacob John 07885880329
Bro Moncy Chacko 07926508070
Bro Thomas Mathew 07588631013

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW