ADVERTISEMENT
Sat, Mar 21, 2026 | Dublin: 13°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ബ്രുട്ടസ് ന്‍റെ തലയുള്ള അപൂര്‍വ റോമൻ നാണയത്തിന്‍റെ വില €2 മില്ല്യണിനടുത്ത്

ജൂലിയസ് സീസറിനെ വധിച്ച ബ്രൂട്ടസിന്റെ ചിത്രം ഉള്‍ക്കൊള്ളുന്ന ഒരു അപൂര്‍വ്വ റോമൻ നാണയം സ്വിറ്റ്സർലാണ്ടിലെ ലേലത്തിൽ €1.98 മില്ല്യണിന് വിറ്റുപോയതായി സംഘാടകരായ Numismatica Genevensis അറിയിച്ചു.

ചരിത്രപ്രധാനമായ ഈ നാണയം, ഒൻപത് ഓൺലൈൻ ലേലക്കാർ തമ്മിലുള്ള കടുത്ത മത്സരത്തിനുശേഷം, 1.83 മില്ല്യൺ സ്വിസ് ഫ്രാങ്ക് മുകളിൽ വിലയ്ക്ക് ഒരു “യൂറോപ്യൻ കലക്റ്റര്‍” വാങ്ങിയതായി ഡീലർ പ്രസ്താവനയിൽ അറിയിച്ചു.

നാണയത്തിന്‍റെ  ആരംഭ വില €800,000 മുകളിൽ ആയിരുന്നു.

എട്ട് ഗ്രാം ഭാരവും ഒരു യൂറോ നാണയത്തിന്റെ വലുപ്പത്തിലും സാദൃശ്യമുള്ളതുമായ ഈ നാണയം റോമൻ റിപ്പബ്ലിക്കിന്റെ അവസാന അധ്യായങ്ങളെ പ്രതിനിധീകരിക്കുന്ന “ചരിത്രത്തിന്റെ ഒരു ഭാഗമാണ്” എന്ന് നുമിസ്മാറ്റിക്ക ജെനേവെൻസിസ് ഡയറക്ടർ ഫ്രാങ്ക് ബാല്ദാച്ചി ലേലത്തിന് മുമ്പ് പറഞ്ഞു.

“ഈ നാണയം 43-42 BC-ൽ ബ്രൂട്ടസും കൂട്ടാളികളും ചേര്‍ന്ന് രൂപീകരിച്ചു, ഇവർ മാർച്ച് 44 BC-ൽ ജൂലിയസ് സീസറെ വധിച്ചിരുന്നു,”  ബാല്ദാച്ചി വിശദീകരിച്ചു.

ഈ നാണയത്തിന്റെ മുന്നില്‍ ബ്രൂട്ടസിന്റെ പ്രൊഫൈൽ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു,  പിന്നിൽ ബ്രുട്ടസ് ന്‍റെ സൈനിക വിജയം ആഘോഷിക്കുന്ന യുദ്ധചിഹ്നങ്ങൾ അടങ്ങിയിരിക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW