ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അയർലണ്ടിൽ പുതിയ ഇടവക, പോർട്ട് ലീഷ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന് തുടക്കമായി

പോർട്ട് ലീഷ്: മലങ്കര ഓർത്തഡോക്സ് സഭയുടെ യു.കെ – യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനത്തിന് കീഴിൽ അയർലൻഡിലെ പോർട്ട് ലീഷിൽ പുതിയ ഒരു കോൺഗ്രിഗേഷന് തുടക്കമായി. ഭദ്രാസനാധിപനായ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ, പോർട്ട് ലീഷ് എന്ന പേരിൽ ഈ പുതിയ കോൺഗ്രിഗേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇടവക മെത്രാപ്പോലീത്താ അഭി. ഏബ്രഹാം മാർ സ്‌തേഫാനോസിന്റെ കല്പന പ്രകാരം, ഫാ. ജിത്തു വർഗീസ് കോൺഗ്രിഗേഷന്റെ വികാരിയായി (Priest in charge) നിയമിതനായിരിക്കുന്നു. ചെറിയ പ്രാർത്ഥനാസമൂഹമായി ആരംഭിച്ച ഈ ഇടവകയിൽ ഇപ്പോൾ ലീഷ് കൗണ്ടിയിലെയും സമീപ സ്ഥലങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ അംഗങ്ങളായിട്ടുണ്ട്.

ലീഷ് കൗണ്ടിയിലെയും സമീപ കൗണ്ടികളിലെയും വിശ്വാസികൾക്ക് ദൈവമാതാവിന്റെ നാമത്തില്‍ ഒരു ആത്മീയ ഭവനം ഒരുക്കിക്കൊടുക്കുന്നതിലൂടെ, ഇന്ത്യൻ ഓർത്തഡോക്‌സ് സമൂഹത്തിന് ഈ പുതിയ കോൺഗ്രിഗേഷന്റെ പ്രഖ്യാപനം മഹത്തരവും അനുഗ്രഹീതവുമായ നാഴികക്കല്ലായി മാറി. ഈ സഭയെ ഒരുമിച്ച് കെട്ടിപ്പടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജിത്തു വർഗ്ഗീസ് 0894970023

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW