ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

മലങ്കര സുറിയാനി കത്തോലിക്ക സഭാ പ്രഥമ നാഷണൽ കൺവെൻഷൻ സമാപിച്ചു – അയർലൻഡ്

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ അയർലൻഡ് റീജിയന്റെ പ്രഥമ നാഷണൽ കൺവെൻഷനും നോക്ക് തീർത്ഥാടനവും ലോകപ്രശസ്തമായ മരിയൻ തീർത്ഥാടനകേന്ദ്രമായ Knock ൽ സെപ്റ്റംബർ 27-ാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടന്നു.

അയർലൻഡിലെ വിവിധ ഇടങ്ങളിൽനിന്ന് — ഡബ്ലിൻ, ബെൽഫാസ്റ്റ്, കോർക്ക്, ഗാൽവേ, ലിമെറിക്ക്, വാട്ടർഫോർഡ്, ക്ലോൺമെൽ എന്നിവിടങ്ങളിലെ കൂട്ടായ്മകളിൽനിന്നും ഏകദേശം 600-ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു. മലങ്കര സുറിയാനി സഭാ സമൂഹം അയർലൻഡിൽ രൂപീകൃതമായി 17 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് കൺവെൻഷന് തുടക്കം കുറിച്ചത്. 2008 സെപ്റ്റംബർ 19-ാം തീയതിയായിരുന്നു ഡബ്ലിനിൽ ആദ്യ കൂട്ടായ്മ ആരംഭിച്ചത്. തുടർന്ന് ബെൽഫാസ്റ്റ്, കോർക്ക്, ഗാൽവേ എന്നിവിടങ്ങളിലേക്കും വൈദീകർ എത്തി കൂട്ടായ്മകൾ രൂപീകരിച്ചു.

ഈ കാലയളവിൽ ബഹു. ഫാ. ഡാനിയേൽ, ഫാ. എബ്രഹാം പാതാക്കൽ, ഫാ. ചെറിയാൻ താഴമൺ എന്നിവർ നേതൃത്വം നൽകി. നിലവിൽ ഫാ ഷിനു വർഗീസ് അങ്ങാടിയിൽ (Cork) റീജിയണൽ കോ-ഓർഡിനേറ്ററായും, ഫാ. ജിജോ ജോണി ആശാരിപ്പറമ്പിൽ (Galway) ഫാ സോജു തോമസ് തഴെത്തൊട്ടത്തിൽ (Dublin), ഫാ. ജോയാക്കിം പണ്ടാരംകുടിയിൽ (Limerick), ഫാ. ബെനഡിക്ട് കുര്യൻ (Belfast) എന്നിവർ വിവിധ സ്ഥലങ്ങളിലെ കൂട്ടായ്മകൾക്ക് നേതൃത്വം നൽകുന്നു.

ഇതോടനുബന്ധിച്ച് 95-ാം പുനരൈക്യ വാർഷികാഘോഷവും പുനരൈക്യ ശതാബ്ദിക്കായി ഒരുക്കിയ “ലിറ്റർജി വർഷം” ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ബെൽഫാസ്റ്റ് കമ്മ്യൂണിറ്റി വികാരി റവ. ഫാ. ബെനഡിക്ട് കുര്യൻ പെരുമുറ്റത്ത് മുഖ്യകർമീകനായിരുന്നു. ഫാ. വിനു ജോൺ OFM വചന സന്ദേശം നൽകി.

കുർബാനയ്ക്ക് ശേഷം മാതാപിതാക്കൾ, യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക സെഷനുകൾ നടന്നു. റവ. ഫാ. ആന്റണി പരത്തേപ്പതിക്കൽ, ലിജോയ് കുഞ്ഞുമോൻ, മരിയ ജയിംസ്, റോമി ചേമ്പകശ്ശേരി, ജെറിൻ ജോൺ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

തുടർന്ന് നടന്ന കുടുംബസംഗമം റീജിയണൽ കോ-ഓർഡിനേറ്റർ റവ. ഫാ. ഷിനു അങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു. മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കതോലിക്ക ബാവയുടെ അനുഗ്രഹപ്രഭാഷണവും, പ്രഥമ റീജിയണൽ കോ-ഓർഡിനേറ്റർ പെരിയ ബഹുമാനപ്പെട്ട ചെറിയാൻ താഴമൺ അച്ചന്റെ ആശംസയും ഓൺലൈൻ ആയി നൽകി.

പ്രഥമ കമ്മിറ്റിയംഗങ്ങളെയും ആദ്യ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയവരെയും ആദരിച്ചു. ഈ വർഷം Leaving Certificate വിജയികളായ കുട്ടികളെയും, നവദമ്പതികളെയും, മാമോദീസയും ആദ്യകുർബാനയും സ്വീകരിച്ച കുട്ടികളെയും മെമെന്റോ നൽകി അഭിനന്ദിച്ചു. തുടർന്ന് നേർച്ചയും ജപമാല പ്രദക്ഷിണവും നടന്നു.

പരിപാടികൾക്ക് റീജിയണൽ കോ-ഓർഡിനേറ്റർ ഫാ. ഷിനു അങ്ങാടിയിൽ, ഫാ ജിജോ ജോണി ആശാരിപ്പറമ്പിൽ, ഫാ. സോജു ജോൺ തഴെത്തൊട്ടത്തിൽ, ജനറൽ സെക്രട്ടറി ബാബു ജോൺ, കോ-കൺവീനർമാരായ മാത്യു കരിമ്പന്നൂർ, രാജേഷ്, വിവിധ കമ്മിറ്റികളുടെ കൺവീനർമാരായും സെക്രട്ടറിമാരായും സുനിൽ മത്തായി, ജോബിൻ ജോസഫ്, കെവിൻ വർഗീസ്, അനിൽ മരാമൺ, ഷിനു തോപ്പിൽ, ബിനു ജോർജ്, മോൻസി മോനിച്ചൻ, സുജൻ മലയിൽ, സോബി വാഴയിൽ, സിറിൽ മത്തായി, സിബി വർഗീസ്, സിനി വർഗീസ്, ഷോജി സുനിൽ, ബബിത ജിനു, സ്വപ്ന ബിനു, വിവിധ കൂട്ടായ്മകളിലെ കമ്മിറ്റി അംഗങ്ങളും ഭക്തസംഘടനാ ഭാരവാഹികളും നേതൃത്വം നൽകി.

 

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW