ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

മലയാളത്തിന്റെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് ഇനി ഒടിടിയിൽ കാണാം

മലയാളത്തില്‍ ഏറ്റവുമധികം ബോക്‌സ് ഓഫീസ് കലക്ഷന്‍ നേടി റെക്കോര്‍ഡിട്ട ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഇനി ഒടിടിയില്‍. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഇന്നുമുതല്‍ ചിത്രം കാണാം.

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് ഫെബ്രുവരി 22-നാണ് തിയറ്ററിലെത്തിയത്. റിലീസ് ചെയ്ത് 74-ആം ദിവസം ഒടിടിയിലെത്തുന്നതിനിടെ 242 കോടിയിലധികമാണ് ചിത്രം കലക്ട് ചെയ്തത്. ഡബ്ബ് ചെയ്യാതിരുന്നിട്ടു പോലും തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടി ചിത്രം നേടി ചരിത്രം കുറിച്ചിരുന്നു. 20 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.

എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന ഗ്രാമത്തില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ ചെറുപ്പക്കാരുടെ സംഘത്തിന്റെ യഥാര്‍ത്ഥ ജീവിതമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് ആധാരം. കൊടൈക്കനാലിലെ ഗുണ കേവിന്റെ ആഴങ്ങളിലേയ്ക്ക് വീണുപോയ കൂട്ടുകാരനെ രക്ഷിക്കാന്‍ മറ്റുള്ളവര്‍ നടത്തിയ സാഹസിക ശ്രമങ്ങളും, വിജയവും വലിയ കൈയടിയാണ് നേടിയത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW