ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

മലയാളിയായ ജോജോ ഫ്രാൻസിസ് യുകെയിൽ നിര്യാതനായി; മൃതദേഹം നാട്ടിലെത്തിക്കാൻ സുമനസ്സുകളുടെ സഹായം തേടി കുടുംബം

യുകെയില്‍ അന്തരിച്ച മലയാളിയായ ജോജോ ഫ്രാന്‍സിസിന്റെ ഭൗതികദേഹം നാട്ടിലെത്തിക്കാന്‍ ഉദാരമതികളുടെ സഹായം തേടി കുടുംബം. ജൂണ്‍ 28-നാണ് യുകെയിലെ ബെഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ജോജോ അന്തരിച്ചത്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ശേഷം മരണം സംഭവിക്കുകയായിരുന്നു. ബെഡ്‌ഫോര്‍ഡിനടുത്തുള്ള സെന്റ് നോട്ട്‌സിലെ ഒരു നഴ്‌സിങ് ഹോമില്‍ കെയററായി ജോലി ചെയ്യുകയാണ് ഭാര്യ റീനമോള്‍ ആന്റണി. മകന്‍ ലിയോ 11-ആം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

റീനയുടെ അനുജത്തി ജീന ആന്റണി ഡബ്ലിനില്‍ കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ്.

കേരളത്തില്‍ ചങ്ങനാശേരി കുറുമ്പനാടം സ്വദേശിയായ ജോജോ, ഒരു വര്‍ഷം മുമ്പാണ് ഭാര്യയ്‌ക്കൊപ്പം യുകെയിലെത്തിയത്. നാട്ടില്‍ ചെറിയൊരു ബിസിനസ് നടത്തി നഷ്ടം വന്നതോടെ പുതുജീവിതം തേടി കുടുംബം പ്രവാസികളാകുകയായിരുന്നു. ഭാര്യ റീനയ്ക്ക് നഴ്‌സിങ് ഹോമില്‍ ജോലി ലഭിച്ചെങ്കിലും ജോജോയ്ക്ക് ഏറെ പണിപ്പെട്ട് ഈയിടെയാണ് ജോലി ശരിയായത്. അതിന് ചേരാനിരിക്കെയാണ് വിയോഗം. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നതിന് ചില മരുന്നുകള്‍ കഴിക്കുന്നതൊഴിച്ചാല്‍ മറ്റ് വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ജോജോയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനും, അനുബന്ധ ചെലവുകള്‍ക്കുമായി ഒരു GoFundMe കാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. അഭ്യുദയകാംക്ഷികളായ പ്രവാസികള്‍ കഴിയും പോലെ സഹായം നല്‍കുന്നത് ഈ അവസരത്തില്‍ റീനയ്ക്കും മകനും വലിയ ആശ്വാസമാകും.

സഹായം നല്‍കാനായി: https://gofund.me/e83a27ee

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW