ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

മാറ്റമില്ല ദുരിതത്തിന്! അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ തേടി 600-ഓളം രോഗികൾ

അയര്‍ലണ്ടിലെ ആശുപത്രികളിലെ രോഗികളുടെ തിരക്കും, ചികിത്സയ്ക്കായുള്ള കാത്തിരിപ്പും മാറ്റമില്ലാതെ തുടരുന്നതായി വ്യക്തമാക്കി Irish Midwives and Nurses Organisation (INMO)-ന്റെ പുതിയ റിപ്പോര്‍ട്ട്. സംഘടന തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 598 രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയ്ക്ക് ബെഡ്ഡ് ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ഇതില്‍ 391 രോഗികളും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്.

ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ഏറ്റവുമധികം രോഗികള്‍ ഇന്നലെ ചികിത്സ തേടിയത് University Hospital Limerick-ലാണ്- 101 പേര്‍. University Hospital Galway-ല്‍ ഇത്തരത്തില്‍ 50 പേരും, Cork University Hospital-ല്‍ 49 പേരും ചികിത്സ തേടിയതായി INMO വ്യക്തമാക്കുന്നു.

രാജ്യത്തെ രോഗികളുടെ അനിയന്ത്രിതമായ തിരക്കും, ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യവും ഏറെക്കാലമായി ചര്‍ച്ചകള്‍ക്ക് വിധേസമാകുന്നുണ്ടെങ്കിലും ഈ പ്രശ്‌നങ്ങള്‍ക്ക് ഇന്നേവരെ ശാശ്വതപരിഹാരം കാണാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW