മൂന്ന് മാസത്തിനു ശേഷം അയർലണ്ടിൽ പെട്രോൾ, ഡീസൽ വില കൂടി

By Rose Malayalam Desk

തുടര്‍ച്ചയായി മൂന്ന് മാസം ഇന്ധനവില കുറഞ്ഞതിന് പിന്നാലെ നവംബറില്‍ രാജ്യത്ത് വീണ്ടും വില ഉയര്‍ന്നു. ഏറ്റവും പുതിയ AA Ireland സര്‍വേ പ്രകാരം അയര്‍ലണ്ടില്‍ നവംബര്‍ മാസം ഒരു ലിറ്റര്‍ പെട്രോളിന് 2 സെന്റും, ഡീസലിന് 1 സെന്റുമാണ് വര്‍ദ്ധിച്ചത്. ഇതോടെ പെട്രോള്‍, ഡീസല്‍ എന്നിവ ദേശീയ തലത്തില്‍ ലിറ്ററിന് യഥാക്രമം 1.73 യൂറോ, 1.67 യൂറോ എന്നതാണ് ശരാശരി.

അതേസമയം മറുവശത്ത് ക്രൂഡ് ഓയിലിന് വില കുറയുകയാണ് ചെയ്ത്. ബാരലിന് ഏകദേശം 72 യൂറോ ആണ് കുറഞ്ഞത്.

ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്കുള്ള നിലവിലെ ചെലവ് വര്‍ഷം 17,000 കിലോമീറ്റര്‍ ഓടാന്‍ 808.64 യൂറോ ആണെന്നും AA Ireand വ്യക്തമാക്കുന്നു. നവംബര്‍ 1 മുതല്‍ Elecetric Ireland-ല്‍ നിന്നും ലഭിക്കുന്ന കുറഞ്ഞ നിരക്ക് ഇവര്‍ക്ക് സഹായകമാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments