ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

യുഎസിലെ ഭീകരാക്രമണം, മരണം 15; ആക്രമണം നടത്തിയത് മുൻ സൈനിക ഉദ്യോഗസ്ഥൻ, വന്നത് ISIS ന്‍റെ കൊടി കെട്ടിയ ട്രക്കില്‍

യുഎസിലെ ന്യൂ ഓർലിയൻസിൽ പുതുവത്സരാഘോഷത്തിനിടെ ട്രക്ക് ജനക്കൂട്ടത്തിനിടയിൽ ഇടിച്ചുകയറ്റി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 15 ആയി ഉയർന്നു. 30 പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പുതുവർഷ ദിനം പുലർച്ചെ 3.15ഓടെ, ന്യൂ ഓർലിയൻസിന്റെ പ്രസിദ്ധമായ ബോർബോൺ തെരുവും ഐബർവില്ലെ തെരുവും തമ്മിലുള്ള ജംഗ്ഷനിൽ ന്യൂ ഇയര്‍ ആഘോഷങ്ങൾ നടക്കുന്ന സമയത്ത്, അമിതവേഗതയിൽ എത്തിയ ഒരു ട്രക്ക് ജനങ്ങളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിന്നീട്, ട്രക്കിന്റെ ഡ്രൈവർ ഇറങ്ങി വെടിയുതിർക്കുകയും ചെയ്തു.

സംഭവം ഭീകരാക്രമണമാണെന്ന് എഫ്ബിഐ അറിയിച്ചു. അക്രമിയായ ഷംസുദ്ധീൻ ജബ്ബാറിനെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ഒരു മുൻ സൈനിക ഉദ്യോഗസ്ഥനാണെന്ന് യുഎസ് പൊലീസ് അറിയ്ച്ചു. അഫ്‌ഗാനിസ്ഥാനിൽ അടക്കം നിയോഗിക്കപ്പെട്ട സൈന്യത്തിൻ്റെ ഭാഗമായി ഐടി, ഹ്യൂമൻ റിസോർസ് വിദഗ്ധനായി ജോലി ചെയ്തയാളായിരുന്നു ഷംസുദ്ധീൻ ജബ്ബാർ എന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണം നടത്താനായി ഐഎസ്‌ഐഎസിന്റെ കൊടി കെട്ടിയ ട്രക്കാണ് ഇയാൾ ഉപയോഗിച്ചത്. ആക്രമണത്തിനു ശേഷം നടന്ന പരിശോധനയിൽ ട്രക്കിൽ നിന്ന് തോക്കുകളും, ബോംബുകളും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW