ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

യൂറോപ്യൻ ഇൻഡോർ ചാംപ്യൻഷിപ്പിൽ സ്വർണ്ണമടക്കം മൂന്ന് മെഡലുകൾ നേടി അയർലണ്ട്

നെതര്‍ലണ്ട്‌സില്‍ ഇന്നലെ അവസാനിച്ച European Indoor Athletics Championships-ല്‍ മൂന്ന് മെഡലുകളുമായി തിളങ്ങി അയര്‍ലണ്ട്. മാര്‍ച്ച് 6-ന് ആരംഭിച്ച ചാംപ്യന്‍ഷിപ്പിന്റെ അവസാനദിനമായ ഇന്നലെ 3000 മീറ്റര്‍ ഓട്ടത്തില്‍ അയര്‍ലണ്ടിന്റെ Sarah Healy സ്വര്‍ണ്ണം നേടി. 8:52:86 എന്ന സമയത്തിലായിരുന്നു Healy-യുടെ ഫിനിഷിങ്. ബ്രിട്ടന്റെ Melissa Courtney-Bryant-മായി കടുത്ത മത്സരം നടത്തിയ Healy ഫിനിഷിങ്ങില്‍ അവരെ കടത്തിവെട്ടുകയായിരുന്നു.

 

ഇതോടെ ചരിത്രത്തിലാദ്യമായി 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടുന്ന ഐറിഷ് വനിത എന്ന ബഹുമതിയും 24-കാരിയായ Sarah Healy സ്വന്തമാക്കി. 2007-ല്‍ David Gillick-ന് ശേഷം അയര്‍ലണ്ടില്‍ നിന്നും ഈ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ വ്യക്തിയും Healy-യാണ്.

അതേസമയം 800 മീറ്റര്‍ ഓട്ടത്തില്‍ Mark English അയര്‍ലണ്ടിനായി വെങ്കലം നേടി. 1:45:46 സമയത്തിലാണ് 31-കാരനായ English ഫിനിഷ് ചെയ്തത്.

ഇന്നലെ നടന്ന Pentathlon-ല്‍ അയര്‍ലണ്ടിനായി Kate O’Connor-ഉം വെങ്കലം നേടി. 4781 പോയിന്റുകളുമായി തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് 24-കാരിയായ O’Connor അയര്‍ലണ്ടിന്റെ പട്ടികയിലേയ്ക്ക് മെഡല്‍ ചേര്‍ത്തത്. സ്വന്തം ദേശീയ റെക്കോര്‍ഡും അവര്‍ തിരുത്തി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW