നടന്മാരായ രജനികാന്തിന്റെയും ധനുഷിന്റെയും വീടുകളില്‍ ബോംബ് ഭീഷണി. ഇരുവരുടെയും ചെന്നൈയിലെ വീടുകളില്‍ ബോംബ് വച്ചതായുള്ള ഇമെയിലുകള്‍ തമിഴ്നാട് പൊലീസിനാണ് ലഭിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് ആണ് രജനികാന്തിനെതിരെ ഭീഷണി മുഴക്കി കൊണ്ടുള്ള ഇമെയില്‍ എത്തിയത് എന്ന് തേനാംപേട്ട് പൊലീസ് അറിയിച്ചു.
ഭീഷണിയെ തുടര്‍ന്ന് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയെങ്കിലും അജ്ഞാതരായ ആരും വീട്ടില്‍ പ്രവേശിച്ചിട്ടില്ലെന്ന് രജനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ വ്യാജ ഭീഷണിയാണ് എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോംബ് സ്‌ക്വാഡിന്റെ ആവശ്യം ഇല്ലെന്നും നടന്റെ സുരക്ഷാസംഘം പറഞ്ഞതായാണ് വിവരം.
സമാനമായ രീതിയില്‍ ഭീഷണി സന്ദേശങ്ങള്‍ നടനും സംവിധായകനുമായ ധനുഷിനും എത്തിയെങ്കിലും ബോംബ് സ്‌ക്വാഡിന്റെ പരിശോധന ആവശ്യമില്ലെന്ന് നടന്റെ ടീമും വ്യക്തമാക്കി. ഇക്കഴിഞ്ഞ ആഴ്ചകളില്‍ നിരവധി പ്രമുഖര്‍ക്ക് ഭീഷണി മെയിലുകള്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു. ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനമായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW