ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ലോകത്ത് ഏറ്റവും ചൂട് ഉയരുന്ന പ്രദേശം യൂറോപ്പ്; വൻകരയിൽ കഴിഞ്ഞ വർഷം കൊടിയ ചൂട് താങ്ങാനാകാതെ മരിച്ചത് 47,690 പേർ

യൂറോപ്പില്‍ നിയന്ത്രണാതീതമായി ഉയര്‍ന്ന ചൂടില്‍ കഴിഞ്ഞ വര്‍ഷം 47,690 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. Barcelona’s Institute for Global Health നടത്തിയ പഠന റിപ്പോര്‍ട്ട്, Nature Medicine എന്ന ആനുകാലികത്തിലാണ് പ്രസിദ്ധീകരിച്ചത്.

യൂറോപ്പിലെ 35 രാജ്യങ്ങളിലെ ചൂടുമായി ബന്ധപ്പെട്ടുള്ള മരണങ്ങളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. 2023-ല്‍ ഉഷ്ണതരംഗം കാരണം ഇവിടങ്ങളില്‍ 47,690 പേര്‍ മരിച്ചുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷവും, യൂറോപ്യന്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ വര്‍ഷവുമായിരുന്നു. 2022-ല്‍ 60,000-ഓളം പേര്‍ക്കാണ് യൂറോപ്പില്‍ കൊടിയ ചൂട് കാരണം ജീവന്‍ നഷ്ടപ്പെട്ടത്.

പ്രായമായ ആളുകളാണ് ചൂട് കാരണം കൂടുതല്‍ പ്രശ്‌നം അനുഭവിക്കുന്നതെന്നും, തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ചൂട് അമിതമായി ഉയരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 ജൂലൈ പകുതി മുതല്‍ ഓഗസ്റ്റ് വരെയുണ്ടായ രണ്ട് ഉഷ്ണതരംഗങ്ങള്‍ക്കിടെയാണ് മരണങ്ങളില്‍ പകുതിയില്‍ അധികവും സംഭവിച്ചിരിക്കുന്നത്. ഈ സമയം തന്നെയാണ് ഗ്രീസില്‍ വമ്പന്‍ കാട്ടുതീ പടര്‍ന്നതും, ഇറ്റലിയിലെ സിസിലിയില്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷതാപനില ഉയര്‍ന്നതും. യഥാര്‍ത്ഥത്തില്‍ മരിച്ചവരുടെ എണ്ണം റിപ്പോര്‍ട്ടിലെ കണക്കുകളെക്കാള്‍ അധികമായേക്കാമെന്നും ഗവേഷകര്‍ പറയുന്നു.

അതേസമയം 21-ആം നൂറ്റാണ്ടില്‍ യൂറോപ്പിലെ സര്‍ക്കാരുകള്‍ ചൂടിനെ നേരിടാനെടുത്ത നടപടികളില്ലായിരുന്നെങ്കില്‍ ഇപ്പോഴുണ്ടായതിനെക്കാള്‍ 80% പേര്‍ അധികമായി മരിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ചൂട് കാലത്തെ അതിജീവിക്കാന്‍ നേരത്തെ എടുത്തതും, ഇപ്പോള്‍ എടുക്കുന്നതുമായ നടപടികള്‍ തുടരണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. വരും കാലങ്ങളില്‍ ചൂട് ഇനിയും വര്‍ദ്ധിച്ചേക്കുമെന്നതിനാല്‍ മരണങ്ങള്‍ തടയാനായി കൂടുതല്‍ ഫലപ്രദമായ നടപടികളും കൈക്കൊള്ളണം.

യുണൈറ്റഡ് നേഷന്‍സ് റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവുമധികം ചൂട് ഉയരുന്ന പ്രദേശം യൂറോപ്പാണ്. നിരവധി ഉഷ്ണതരംഗങ്ങള്‍ക്കും ഈ നൂറ്റാണ്ടില്‍ വന്‍കര സാക്ഷിയായി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW