ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ലോക ക്രിക്കറ്റിൽ കരുത്തരായി മാറാൻ അയർലണ്ട്; ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ വിജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയര്‍ലണ്ടിന് തകര്‍പ്പന്‍ വിജയം. 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 303 റണ്‍സ് നേടിയ അയര്‍ലണ്ടിനെതിരെ 34.1 ഓവറില്‍ വെറും 179 റണ്‍സെടുക്കുന്നതിനിടെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ ഔട്ടായി.

ഡബ്ലിനിലെ ദി വില്ലേജില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 138 പന്തില്‍ 112 റണ്‍സെടുത്ത Andrew Balbirnie ആണ് അയര്‍ലണ്ട് ഇന്നിങ്‌സിന്റെ ചുക്കാന്‍ പിടിച്ചത്. ഒമ്പത് ഫോറും, നാല് സിക്‌സുമാണ് Balbirnie പറത്തിയത്. ക്യാപ്റ്റന്‍ Paul Stirling (64 പന്തില്‍ 54), Harry Tector (51 പന്തില്‍ 56), Lorcan Tucker (18 പന്തില്‍ 30) എന്നിവരും മികച്ച പ്രകടനം നടത്തിയതോടെ അയര്‍ലണ്ട് മികച്ച സ്‌കോറിലെത്തി.

മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ Roston Chase (76 പന്തില്‍ 55), Justin Greaves (17 പന്തില്‍ 35), Matthew Forde (48 പന്തില്‍ 38) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഐറിഷ് ബോളിങ് നിരയോട് പിടിച്ചുനില്‍ക്കാനാകാതെ കീഴടങ്ങി. അയര്‍ലണ്ടിനായി Barry McCarthy 7.1 ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. George Dockrell 2 ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ അയര്‍ലണ്ട് 1-0-ന് മുന്നിലെത്തി. നാളെ വൈകിട്ട് 3.15-ന് ഡബ്ലിനിലെ Clontarf Cricket Club-ല്‍ വച്ചാണ് രണ്ടാമത്തെ മത്സരം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW