വടക്കൻ അയർലണ്ടിൽ സ്ത്രീയെ മുഖത്ത് ഇടിച്ച ശേഷം കത്തി കാട്ടി ഉപദ്രവിക്കാൻ ശ്രമം; അക്രമിയെ തേടി പൊലീസ്

By Rose Malayalam Desk

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്ത്രീയെ കത്തി വീശി െൈലംഗികമായി ഉപദ്രവിക്കാന്‍ ശ്രമം. Co Derry-യിലെ Drumahoe Park-ല്‍ നടക്കാനിറങ്ങിയ സ്ത്രീയെ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് പിന്നില്‍ നിന്നെത്തിയ അക്രമി തലയുടെ വശത്തായി കൈകൊണ്ട് ഇടിച്ചത്. ശേഷം സമീപത്തെ മരങ്ങള്‍ക്ക് സമീപത്തേയ്ക്ക് വലിച്ചുകൊണ്ടുപോകുകയും, നിലത്ത് തള്ളിയിട്ട് കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതേസമയം ഇയാളെ സധൈര്യം നേരിട്ട സ്ത്രീ തിരിച്ച് ആക്രമിക്കുകയും, കൈയിലെ ടോര്‍ച്ച് കൊണ്ട് പലവട്ടം മുഖത്ത് അടിച്ച ശേഷം രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഓടി പുറത്തെത്തി മറ്റുള്ളവരോട് സഹായമഭ്യര്‍ത്ഥിച്ചു.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമി കടന്നുകളഞ്ഞിരുന്നു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്നും PSNI അഭ്യര്‍ത്ഥിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments