വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾ അയര്‍ലണ്ടില്‍ പാന്‍ക്രിയാസ് എരിച്ചില്‍ (pancreatitis) , അനുബന്ധ രോഗങ്ങൾ എന്നിവ വര്‍ദ്ധിപ്പിക്കുന്നതായി മുന്നറിയിപ്പ്. GLP-1 വിഭാഗത്തില്‍ പെടുന്ന Ozempic, Mounjaro മുതലായ മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് യുകെയില്‍ അന്വേഷണം നേരിടുകയാണെന്നും Health Products Regulatory Authority (HPRA) വ്യക്തമാക്കി.
അയര്‍ലണ്ടില്‍ ഇത്തരം സംഭവങ്ങള്‍ താരതമ്യേന കുറവാണെങ്കിലും വണ്ണം കുറയ്ക്കുന്നതായി ഈ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ എന്തെങ്കിലും അസ്വസ്ഥ തോന്നുന്നുവെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് വിദഗ്ദ്ധ പരിശോധന നടത്തണമെനന്ും HPRA അറിയിച്ചു.
വണ്ണം കുറയ്ക്കുന്നതിന് മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിരീക്ഷണത്തോടെ മാത്രമേ പാടുള്ളൂ എന്ന് HSE നാഷണല്‍ ക്ലിനിക് ഫോര്‍ ഒബീസിറ്റി മേധാവിയായ പ്രൊഫ. Donal O’Shea പറഞ്ഞു. ഇത്തരം മരുന്ന് ഉപോഗിക്കുന്നവരില്‍ പൊതുവായി കണ്ടുവരുന്ന പാര്‍ശ്വഫലങ്ങള്‍ വയറുമായി ബന്ധപ്പെട്ടതാണ്. ഓക്കാനം, ഛര്‍ദ്ദി, മലബന്ധം എന്നിവയും, നില്‍ക്കാനും മറ്റും അസ്ഥിരത അനുഭവപ്പെടുക, തലകറക്കം എന്നിവയും പൊതുവെ കണ്ടുവരാറുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW