ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബിന് നവനേതൃത്വം

വാട്ടർഫോർഡ്: 2022-ൽ ക്രിക്കറ്റ് പ്രേമികളായ കുറച്ചുപേരിൽ നിന്നും തുടങ്ങിയ വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബ്, ഇന്ന് അതിന്റെ പ്രവർത്തന മികവു കൊണ്ടും, ക്ലബ് മെമ്പേഴ്സിന്റെ എണ്ണം കൊണ്ടും വലിയ മുന്നേറ്റം ഉണ്ടക്കിയിരിക്കുന്നു. 2023 ക്രിക്കറ്റ്  സീസണിൽ ഇൻഡോർ ഔട്ട്ഡോർ വിഭാഗങ്ങളിലായി അയർലണ്ടിൽ ഉടനീളം നടന്ന ടൂർണമെന്റുകളിൽ 3 ടൈറ്റിൽ കിരീടങ്ങളും , 4 റണ്ണേഴ്‌സ് അപ്പ് കിരീടങ്ങളും ചൂടി വാട്ടർഫോർഡ് ടൈഗേഴ്‌സ് അയർലണ്ടിലെ തന്നെ ഒരു മികച്ച ക്രിക്കറ്റ് ടീം ആയി മാറിയിരിക്കുന്നു. 

2024-2025 വർഷത്തിലെ പ്രവർത്തനങ്ങളെ ഏകോപ്പിക്കാനും, ക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ വാട്ടർഫോഡ് ക്രിക്കറ്റ് പ്രേമികൾക്കിടയിലേക്ക് എത്തിക്കുന്നതിനും പുതിയ നേതൃത്വം വന്നിരിക്കുകയാണ്. 2024 ജനുവരി 6-ന് നടന്ന ജനറൽ ബോഡി യോഗത്തിൽ വച്ച് പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു. 

ജസ്റ്റിൻ ജേക്കബ് (മാനേജർ), ഉണ്ണി നായർ (ട്രഷറർ), ബിനീഷ് മുരളീധരൻ പിള്ള (ക്യാപ്റ്റൻ), ജോമോൻ ജോർജ് (വൈസ്- ക്യാപ്റ്റൻ), മനു ബാബു (മീഡിയ കമ്മിറ്റി) തുടങ്ങി ഗിരീഷ് നായർ, വിനീഷ് വിനു, ജയ്മോഹൻ കുരുവിള, രാഗേഷ് വി നിർമൽ, അൻസാർ ബഷീർ, നെൽവിൻ റാഫേൽ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു .

വാട്ടർഫോർഡ് മലയാളികൾക്കിടയിൽ ക്രിക്കറ്റ്, മറ്റ് കായിക വിനോദങ്ങൾ, എന്നിവയുടെ പ്രവർത്തനങ്ങൾ വളർത്തിക്കൊണ്ടുവരുന്നതിൽ പ്രാധാന്യം നൽകാനും, തുടർന്ന് വരാനിരിക്കുന്ന ടൈഗേഴ്‌സ് ഇൻഡോർ, ഔട്ട്ഡോർ ക്രിക്കറ്റ് ടൂർണമെന്റ് വലിയ വിജയമാക്കി തീർക്കാനും ആദ്യ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW