ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിക്കറ്റ് ടൂർണമെൻറ് ഞായറാഴ്ച

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) സംഘടിപ്പിക്കുന്ന ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 9 ഞായറാഴ്ച വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ് ഇൻഡോർ
സ്റ്റേഡിയത്തിൽ ടൂർണമെൻറ് അരങ്ങേറുന്നതാണ് . ഓൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റിൽ അയർലണ്ടിലെ പ്രമുഖരായ 15 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 7 മണിയോടു കൂടി അവസാനിക്കും.

പ്രവർത്തന പാരമ്പര്യം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ച വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിലെ ചാമ്പ്യന്മാർക്ക് ട്രോഫിയും ക്യാഷ് പ്രൈസായി 601 യൂറോയും ലഭിക്കുന്നതാണ്. റണ്ണേഴ്സപ്പിന് ട്രോഫിയും 401 യൂറോ ക്യാഷ് പ്രൈസും ലഭിക്കും. 9A സൈഡ് ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ , മികച്ച കളിക്കാരൻ എന്നിവർക്കുള്ള വ്യക്തിഗത സമ്മാനങ്ങളും നൽകുന്നതാണ്. അയർലൻഡ്
മലയാളികളുടെ പ്രിയപ്പെട്ട ഹോളി ഗ്രയിൽ റസ്റ്റോറൻ്റാണ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ.

അസോസിയേഷൻ സംഘടിപ്പിച്ച
ഓൾ അയർലൻഡ്
റമ്മി ടൂർണമെൻ്റും, ഓൾ അയർലൻഡ് ഫുട്ബോൾ ടൂർണ്ണമെൻ്റും സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വൻവിജയം നേടിയിരുന്നു. അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിലേക്ക് മുഴുവൻ ക്രിക്കറ്റ് ആരാധകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW