ADVERTISEMENT
Sat, Mar 21, 2026 | Dublin: 13°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

വാട്ടർഫോർഡ് വൈക്കിങ്സ് നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി

വാട്ടർഫോർഡ് വൈക്കിങ്സ് ബാഡ്മിന്റൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രഥമ ബാഡ്മിന്റൺ ടൂർണമെൻറ് ഇന്നലെ വാട്ടർഫോർഡ് ബട്ട്ലർ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു നടത്തപ്പെട്ടു.

അയർലണ്ടിലെ പ്രശസ്ത ഭക്ഷണ ശൃംഖലയായ ഷീല പാലസ് റെസ്റ്റോറന്റിന്റെയും ടൈലക്സ് ഗ്രൂപ്പിന്റെയും സഹരണത്തോടെ നടത്തപ്പെട്ട ടൂർണമെന്റിൽ അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നായി 36-ഓളം ടീമുകൾ പങ്കെടുത്തു .

ജനപങ്കാളിത്തത്താൽ അതി സമ്പന്നമായ ടൂർണമെന്റിന്റെ വിശിഷ്ടാതിഥികൾ വാട്ടർഫോർഡ് സിറ്റി കൗണ്ടി കൌൺസിൽ കൗൺസിലർ ഈമന് ക്വിൻലൻ,
വാട്ടർഫോർഡ് ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ട്രൂഡി കെന്നഡി എന്നിവർ ആയിരുന്നു.

മൂന്ന് ഗ്രേഡുകളിലായി നടത്തപ്പെട്ട മെൻസ് ഡബിൾ‍സ്‌ ടൂർണമെന്റിൽ E & above ഗ്രേഡിൽ തിരുഷ് – അലി (സെന്റനറി ബാഡ്മിന്റൺ ക്ലബ്) ഒന്നാം സ്ഥാനം നേടിയപ്പോൾ, കല്ലം തോമസ് – ഗവിൻ ഒ ഡൊണവൻ (ലേഡി ലൈൻ വാട്ടർഫോർഡ്) രണ്ടാം സ്ഥാനം കരസ്ഥമാക്കി.

F & G ഗ്രേഡിൽ ലിനീഷ് – ഷിന്റോ (വാട്ടർഫോർഡ് വൈക്കിങ്സ് ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ബിബിൻ ഗൗരി (വാട്ടർഫോർഡ് വൈക്കിങ്സ്)സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി

H ഗ്രേഡിൽ – വിൻസ് – ബിനീഷ് (കിൽമാതോമസ് ബാഡ്മിന്റൺ ക്ലബ്‌ ) സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, രണ്ടാം സ്ഥാനം ദീപക് ആന്റണി – സുജിത് സുബാഷ് (G L T C ഗാൾവേ) നേടി.

ടൂർണമെന്റ് വൻ വിജയമാക്കാൻ സഹകരിച്ച ഏവർക്കും നന്ദി അറിയിക്കുന്നതായി വൈക്കിങ്സ് കമ്മിറ്റി അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW